Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 11:23 am

Menu

Published on December 2, 2014 at 11:04 am

ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു

bank-strike-today

സംസ്ഥാനത്തെ ബാങ്ക്​ ജീവനക്കാര്‍ ഇന്ന്​ പണിമുടക്കുന്നു.ശമ്പളക്കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ് ​ ബാങ്ക്​ ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാളെയാണ്​ സമരം. സംസ്ഥാനത്തെ വാണിജ്യ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടും. എന്നാല്‍ സഹകരണ ബാങ്കുകളില്‍ പണിമുടക്കില്ല. മുംബൈയില്‍ ലേബര്‍ കമ്മീഷണര്‍ വിളിച്ചുകൂട്ടിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണു സമരം. 24ശതമാനം വരെ ശമ്പള വര്‍ധന വേണമെന്നതാണ്​ സമരക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ 11 ശതമാനം വര്‍ധന മാത്രമേ നല്‍കാനാവൂ എന്ന നിലപാടില്‍ മാനേജ്മെന്‍റ്​ ഉറച്ച്​ നിന്നതോടെയാണ്​ ജീവനക്കാര്‍ സമരവുമായി മുന്നോട്ട്​ പോയത്​. പ്രവൃത്തി ദിവസം 5ആക്കി കുറക്കുക എന്ന ആവശ്യവും സമരക്കാര്‍ മുന്നോട്ട്​ വെച്ചിട്ടുണ്ട്​. ഇപ്പോ‍ഴത്തേത്​ സൂചനാ സമരം മാത്രമാണെന്നും തങ്ങളുടെ ആവശ്യങ്ങളോട്​ മാനേജ്‍മെന്‍റ്​ അനുകൂലമായ നിലപാട്​ എടുത്തില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട്​ പോകുമെന്ന്​ സമരക്കാര്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News