Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:41 am

Menu

Published on November 22, 2014 at 10:23 am

റിപ്പബ്ലിക്ക് ദിനത്തല്‍ ഒബാമ മുഖ്യാതിഥിയാകും

barack-obama-to-be-republic-day-parade-chief-guest

ഡൽഹി : റിപ്പബ്ലിക്ക് ദിനത്തല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുഖ്യാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ചാണ് ഒബാമ മുഖ്യാതിഥിയായി എത്തുന്നത്.റിപ്പബ്ലിക്ക് ദിന പരേഡിനെത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാകും ബറാക്ക് ഒബാമ. ബരാക്ക് ഒബാമയെ അടുത്ത റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ക്ഷണിച്ചെന്ന വിവരം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. പിന്നാലെ ക്ഷണം സ്വീകരിച്ചെന്ന് വിവരം അമേരിക്കയില്‍ നിന്നെത്തി. ഇന്ത്യയുമായുള്ള നയന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്  അമേരിക്കയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ വലിയ വിജയമായാണ് ഒബാമയുടെ ഓഫീസ് നേരത്തെ വിലയിരുത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News