Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:42 am

Menu

Published on November 29, 2017 at 4:32 pm

ഇനി തര്‍ക്കം വേണ്ട; സച്ചിന്റെ 10-ാം നമ്പര്‍ ജഴ്‌സി വിരമിക്കുന്നു

bcci-unofficially-retire-no-10-jersey-of-sachin-tendulkar

മുംബൈ: ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം ഫലം കണ്ടു. ക്രിക്കറ്റ് ദൈവത്തിന്റെ ജഴ്‌സി നമ്പറായ 10 ഇനി കളിക്കത്തില്‍ കാണില്ല.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ 10-ാം നമ്പര്‍ ജഴ്‌സി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തീരുമാനിച്ചു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മൈതാനങ്ങളില്‍ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ജഴ്സി നമ്പറാണ് പത്ത്. ഫുട്ബോളില്‍ പെലെയും മാറഡോണയും മെസ്സിയുമെല്ലാം പത്തിന്റെ മാജിക് കളിക്കളത്തില്‍ പുറത്തെടുത്തവരാണ്. ഇന്ത്യയ്ക്ക് ഈ പത്താം നമ്പറിന്റെ പെരുമക്കാരന്‍ മാസ്റ്റര്‍ ബ്ലാസ്റ്ററും.

അടുത്തിടെ സച്ചിന്റെ 10-ാം നമ്പര്‍ ഇന്ത്യന്‍ ബോളര്‍ ശാര്‍ദുല്‍ താക്കൂറിനു നല്‍കിയതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തിയിരുന്നു. സെപ്തംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചപ്പോഴാണ് മുംബൈക്കാരനായ ഫാസ്റ്റ് ബൗളര്‍ ശാര്‍ദുല്‍ താക്കൂറിനു പത്താം നമ്പര്‍ ജഴ്‌സി അനുവദിച്ചത്.

എന്നാല്‍, ഇതിന് ശാര്‍ദൂലിന് കടുത്ത വിമര്‍ശനവും രൂക്ഷമായ പരിഹാസവും നേരിടേണ്ടിവന്നിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ പോലും ശാര്‍ദൂലിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം മാറ്റാന്‍ ഹാഷ്ടാഗ് അടക്കമുള്ള പ്രതിഷേധവുമായി ആരാധകര്‍ രംഗത്തിറങ്ങിങ്ങുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ഈ ജഴ്‌സി ഇനി ആര്‍ക്കും നല്‍കേണ്ടതില്ലെന്ന തീരുമാനം. മാത്രമല്ല, നാണക്കേടു ഭയന്നും സച്ചിനോടുള്ള ബഹുമാനം കൊണ്ടും 10-ാം നമ്പര്‍ ജഴ്‌സി സ്വീകരിക്കാന്‍ ആരും താല്‍പ്പര്യം കാട്ടാത്തതും ബിസിസിഐയുടെ തീരുമാനത്തെ സ്വാധീനിച്ചു.

2013 നവംബറിലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. എന്നാല്‍, 2012 മാര്‍ച്ചില്‍ പാക്കിസ്ഥാനെതിരെ നടന്ന ഏകദിനത്തിലാണ് സച്ചിന്‍ അവസാനമായി പത്താം നമ്പര്‍ ജഴ്സി അണിഞ്ഞത്. പിന്നീട് കഴിഞ്ഞ ഓഗസ്റ്റ് വരെ അഞ്ചു വര്‍ഷവും ഈ നമ്പര്‍ ആരും ഉപയോഗിച്ചിരുന്നില്ല.

സച്ചിനോടുള്ള ആദരസൂചകമായി ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യന്‍സ് പത്താം നമ്പര്‍ ജെഴ്സി 2013ല്‍ തന്നെ ഉപേക്ഷിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News