Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദര്‍ഭാങ്ക: ബീഹാറില്‍ ഭൂകമ്പത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നെറ്റിയില്‍ അധികൃതര്‍ സ്‌റ്റിക്കര്‍ പതിപ്പിച്ച് വിവാദത്തിൽ.ദര്‍ഭംഗ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരാണ് ഭൂകമ്പബാധിതരെ തിരിച്ചറിയാന്‍ ഇത്തരമൊരു നടപടി എടുത്തിരിക്കുന്നത്.സംഭവം വിവാദമായതോടെ പിന്നീട് അധികൃതര്‍ തന്നെ ഇവ നീക്കം ചെയ്യുകയായിരുന്നു.’ഭൂകമ്പ്’ എന്ന് ഹിന്ദിയില്‍ എഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചാണ് വാർഡിൽ രോഗികളെ കിടത്തിയിരുന്നത്.ഭൂകമ്പത്തെ തുടർന്നുണ്ടായ അലയൊലികള്‍ വിലയിരുത്താനായി എത്തിയ ചില ചാനലുകളുടെ ശ്രദ്ധയില്‍ ഇവര്‍ പെട്ടതോടെയാണ് സംഭവം വിവാദമായത്. ഭൂകമ്പത്തില്‍ പരിക്കേറ്റവരെ തിരിച്ചറിയാനാണ് സ്റ്റിക്കറൊട്ടിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവം വാർത്തയായതിനെ തുടർന്ന് ഖേദം പ്രകടിപ്പിച്ച് ആശുപത്രി സൂപ്രണ്ട് ശങ്കര്‍ ഝാ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തില്‍ പരിക്കേറ്റ 15 പേരെയാണ് ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആറു പേര്‍ ഇപ്പോഴും അവിടെ ചികിത്സയിലാണ്. നേപ്പാളില്‍ ശനിയാഴ്ച്ചയുണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാഷനഷ്ടമുണ്ടായത് ബീഹാറിലാണ്. നാല്‍പതോളം പേര്‍ക്ക് ഇവിടെ മരിച്ചതായാണ് റിപ്പോർട്ട്.
Leave a Reply