Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: ബിജു രാധാകൃഷ്ണൻറെ ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ട കേസില്‍ ബിജുവും മാതാവ രാജാമ്മാളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ഭാര്യ രശ്മിയെ ബിജു രാധാകൃഷ്ണന്‍ അമിതമായി മദ്യം നല്‍കി അവശയാക്കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോന്‍ ബിജുവും അമ്മയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.കേസിലെ ഒന്നും രണ്ടും പ്രതികളാണ് ഇരുവരും.കൊലപാതകം,സ്ത്രീധന പീഡനം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുരാധാകൃഷ്ണൻറെ പേരില്‍ ചുമത്തിയിട്ടുള്ളത്.സ്ത്രീധന പീഡനവും തെളിവ് നശിപ്പിക്കലുമാണ് രാജമ്മാളിൻറെ പേരിലുള്ള കുറ്റം.സ്ത്രീധന പീഡനത്തിന് മൂന്നുവര്‍ഷം വരെ തടവാണ് രാജമ്മാളിന് ലഭിക്കാവുന്ന ശിക്ഷ.2006 ഫെബ്രുവരി നാലിനാണ് രശ്മിയെ ബിജു രാധാകൃഷ്ണന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതകത്തിന് സാക്ഷിയായ ബിജുവിൻറെയും രശ്മിയുടെയും മകന്റെ മൊഴിയാണ് ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്. സംഭവത്തിന് സാക്ഷിയായ മകനെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ബിജുവിനെതിരെ കുറ്റം ചുമത്തിയിരുന്നു.ഇതും കോടതി ശരിവെച്ചു.അതേസമയം സോളാര്‍ കേസില്‍ ബിജുവിൻറെ കൂട്ടു പ്രതിയായ സരിത എസ് നായരെ ഈ കേസിൻറെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജി കോടതി തള്ളി.
Leave a Reply