Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 4:21 am

Menu

Published on October 27, 2014 at 12:59 pm

മൂന്ന് കള്ളപ്പണക്കാരുടെ പേരുകള്‍ കേന്ദ്രം പുറത്ത് വിട്ടു

black-money-centre-reveals-three-account-holders

ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള മൂന്നു പേരുടെ വിവരങ്ങള്‍ കേന്ദ്രം പുറത്തു വിട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിലാണ് പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഡാബര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രദീപ് ബര്‍മ്മന്‍, രാജ്കോട്ടില്‍ നിന്നുള്ള വ്യവസായി പങ്കജ് ചിമന്‍ലാല്‍, ഖനിവ്യവസായി രാധ എസ് ടിംബ്ലോ എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടത്.ഡാബര്‍ ഗ്രൂപ്പ് ഉടമയാണ് പ്രദീപ് ബര്‍മന്‍. ഗോവയിലെ ഖനി വ്യവസായിയാണ് രാധ എസ് ടിംബ്ലോ. രാജ്‌കോട്ടില്‍ നിന്നുള്ള വ്യവസായിയാണ് പങ്കജ് ചിമന്‍ലാല്‍.fനേരത്തെ വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുകള്‍ പുറത്തു വിടാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നത്. പേരുവെളിപ്പെടുത്തല്‍ ഇരട്ടനികുതി കരാര്‍ ലംഘനമാണെന്നും അന്വേഷണ ഏജന്‍സികളെ മാത്രമേ വിവരങ്ങള്‍ അറിയിക്കാനാവൂ എന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ഇത് വിമര്‍ശനത്തിന് ഇടയാകികയ സാഹചര്യത്തിലാണ് പുതിയ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായത്.20 ഓളം പേരുടെ പേരുവിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വിസ് ബാങ്കില്‍ നിന്നും ശേഖരിച്ചുവെന്നാണ് വിവരം . രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പേരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള പേരു വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വിസ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ആദായ വകുപ്പും കള്ളപ്പണ നിക്ഷേപം ഉള്ള കൂടുതല്‍ പേരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ഇവരില്‍ കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും നേതാക്കള്‍ ഉണ്ടെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News