Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:18 am

Menu

Published on April 26, 2014 at 1:40 pm

മോഡലിനെ പീഡിപ്പിച്ചു ; നടൻ ഇന്ദർ കുമാർ അറസ്റ്റിൽ

bollywood-actor-inder-kumar-arrested-on-charges-of-raping-model

മുംബൈ: മോഡലിനെ ലൈംഗികമായി പീഡിപ്പിച്ച ബോളിവുഡ് നടന്‍ അറസ്റ്റില്‍ . വാണ്ടഡ്, അഗ്നീപത്, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ സറഫാണ് അറസ്റ്റിലായിരിക്കുന്നത്. മോഡലിനെ വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്ന 23കാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി ബിയര്‍കുപ്പികൊണ്ട് എറിഞ്ഞ് നടന്‍ പരിക്കേല്‍പ്പിച്ചതായും സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നുണ്ട്. നടനും ഭാര്യ പല്ലവിയും അന്ധേരിയിൽ ഒരേ ബിൽഡിംഗിലെ രണ്ടു ഫ്ളാറ്റിൽ ആയിരുന്നു താമസം. കഴിഞ്ഞ ദിവസം ഇന്ദര്‍ കുമാറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ പല്ലവിയും ഇയാളുമായി തർക്കം നടന്നിരുന്നു. ഈ വിഷയത്തില്‍ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇന്ദര്‍ കുമാറിനെ വിളിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിട്ടയച്ചു. ഇതിനു ശേഷം ആണ് മോഡലിനെ നടൻ ഫ്ളാറ്റിലേക്ക് വിളിപ്പിച്ചത്. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ എന്ന് പറഞ്ഞു വിളിപ്പിച്ച നടൻ, മോഡലിനെ വീട്ടിലേക്ക് പോകാൻ അനുവദിക്കാതെ പീഡിപ്പിക്കുകയായിരുന്നു. ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ട മോഡൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതി കൊടുക്കുകയായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഇന്ദര്‍ കുമാര്റിനെ ലൈംഗികപീഡന കുറ്റത്തിനും, ശാരീരികമായി പീഡിപ്പിച്ചതിനും ക്രിമിനൽ കുറ്റം ചുമഴ്ത്തിയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. മോഡലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയയാകി.

Loading...

Comments are closed.

More News