Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുനണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ജില്ലയില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം. ഹര്‍ത്താലില്‍നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വന്നിറങ്ങിയ ഉടനെയായിരുന്നു ബോംബേറ്. മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ ചില്ലുകള്‍ തകര്‍ന്നു. ബോംബിനകത്തെ ചീളുകള്‍ ഓഫീസ് വരാന്തയിലേക്ക് തെറിച്ചുവീണു. ഭിത്തിയിലെ നോട്ടിസ് ബോര്‍ഡിലേക്ക് ചീളുകള്‍ തറച്ചിട്ടുണ്ട്.
നാലു പേരാണ് ബോംബെറിഞ്ഞതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളേജിന് സമീപമാണ് ഓഫീസ്. വിവരമറിഞ്ഞ പാര്‍ട്ടിനേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ആര്‍.എസ്.എസിന്റെ ആസൂത്രിത അക്രമമാണിതെന്ന് സി.പി.ഐ.എം ആരോപിച്ചു. കൂടാതെ സി.പി.ഐ.എമ്മിന്റെ വിവിധ ഓഫിസുകള്‍ക്കു നേരെയും ഇന്നലെ അക്രമമുണ്ടായി. അതേസമയം, ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Leave a Reply