Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:50 am

Menu

Published on September 14, 2015 at 2:50 pm

മുബൈയിലെ ഇറച്ചി നിരോധനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

bombay-hc-stays-ban-on-meat-sale-on-sept-17-in-mumbai

മുംബൈ: ജൈനമതക്കാരുടെ ഉൽസവം പ്രമാണിച്ച് ഈ മാസം 17 ന് മുംബൈ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇറച്ചി   നിരോധനം  ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു.നിരോധനത്തിനെതിരെ മട്ടന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മുംബൈ നഗരത്തില്‍ നാല് ദിവസം ഇറച്ചി വില്പന വിലക്കിയതു ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ടു ദിവസമാക്കി കുറച്ചിരുന്നു. ഈ മാസം പത്തിലെ നിരോധനം കഴിഞ്ഞതിനാല്‍ ഇനി 17നു മാത്രമെ നിരോധനമുണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച ചേര്‍ന്ന ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രത്യേകയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പര്യൂഷൻ പർവ എന്ന എട്ടു ദിവസത്തെ ചടങ്ങിൽ ഈ മാസം 10, 13, 17, 18 തീയതികളിലാണ് നഗരത്തിൽ മാംസ വിൽപ്പന നിരോധിച്ചത്.പ്രാദേശിക ഭാഷയില്‍ പര്യുഷാന്‍ എന്ന് അറിയപ്പെടുന്ന മാംസവില്‍പ്പന വിലക്കിനെ വ്യാപാരികളും പ്രതിപക്ഷ കക്ഷികളും ജനങ്ങളും ശക്തമായി എതിര്‍ത്തിരുന്നു. മുംബൈ പോലൊരു മെട്രോ നഗരത്തില്‍ മാംസവില്‍പ്പന വിലക്ക് പോലുള്ളവ പ്രാവര്‍ത്തികമാണോ എന്ന് മുംബൈ ഹൈക്കോടതി കഴിഞ്ഞയാഴ്ച്ച തന്നെ സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു.മുംബൈയിലെ മാംസവില്‍പ്പന വിലക്കിനെ പ്രതിപക്ഷ കക്ഷികള്‍ മാത്രമല്ല ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ശിവസേനയും എതിര്‍ത്തിരുന്നു. സര്‍ക്കാരിന്റെ വിലക്കിനെതിരെ പ്രതിഷേധിക്കാന്‍ പരസ്യമായി മാംസവില്‍പ്പന പോലും ശിവസേന നടത്തിയിരുന്നു. ജൈനമതക്കാരുടെ മുന്നില്‍വെച്ച് മാംസം പാചകം ചെയ്ത് കഴിച്ച് ശിവസേനക്കാര്‍ പ്രകോപനമുണ്ടാക്കുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News