Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിര്‍പൂര്‍: ട്വന്‍റി20 ലോകകപ്പില്‍ വീണ്ടും ഇന്ത്യന്‍ ജയം.ആദ്യമല്‍സരത്തില്‍ പാകിസ്താനെ തോല്പിച്ച ഇന്ത്യ വെസ്റ്റിന്‍ഡീസിനെയും അതേ മാര്‍ജിനില്‍ തോല്‍പ്പിച്ചു. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ രണ്ടുപന്ത് ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. ബാറ്റിങ്ങിലും ബൗളിങ്ങിലും ബഹുദൂരം മുന്നില്‍നിന്ന മുന്‍ ചാമ്പ്യന്മാര്‍, ഏഴു വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസിനെ തൂത്തെറിഞ്ഞാണ് ഗ്രൂപ് രണ്ടില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. രണ്ടു കളികളില്‍നിന്ന് നാല് പോയന്‍റുള്ള ഇന്ത്യയാണ് ഗ്രൂപ്പില്‍ മുന്നില്‍. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനെ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 129 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. മറുപടി ബാറ്റിങ്ങില്‍ സമ്മര്‍ദമില്ലാതെ ബാറ്റുവീശിയ ഇന്ത്യ 19.4 ഓവറില്‍ വിജയത്തിലത്തെി. രോഹിത് ശര്‍മയും (62 നോട്ടൌട്ട്)കോഹ്ലിയും (54)അര്‍ധസെഞ്ചുറി നേടി.
കഴിഞ്ഞ മല്‍സരത്തിലെപോലെ രണ്ട് വിക്കറ്റെടുത്ത അമിത് മിശ്ര ഈ മല്‍സരത്തിലും രണ്ട് വിക്കറ്റെടുത്ത് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡിന് അര്‍ഹനായി. രണ്ടാം ഓവറിന്‍റെ അവസാനപന്തില്‍ ഷമിയുടെ ബൗളിങ്ങില്‍ ഗെയ്ല്‍ നല്‍കിയ ക്യാച്ച് അശ്വിന്‍ വിട്ടുകളഞ്ഞില്ലായിരുന്നെങ്കില്‍ വിന്‍ഡീസിന്‍റെ ടോട്ടല്‍ നൂറിന് താഴെ ഒതുങ്ങിയേനേ. ഏഴാം ഓവറില്‍ മിശ്രയുടെ പന്തില്‍ ബൗണ്ടറി ലൈനിനടുത്തുവെച്ച് യുവരാജും ഗെയ്‌ലിനെ വിട്ടുകളഞ്ഞു.വിന്‍ഡീസിനെതിരായ വിജയത്തോടെ ലോകകപ്പിന്‍റെ സെമിഫൈനലിലേക്കുള്ള ഇന്ത്യയുടെ പാത സുഗമമായി.
Leave a Reply