Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:06 pm

Menu

Published on April 14, 2015 at 9:30 am

ബിപിസിഎല്‍ പാചകവാതക പ്ലാന്റിലെ ലോറി ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു

bpcl-truck-drivers-stir-called-off

കൊച്ചി : ബിപിസിഎല്‍ എല്‍പിജി ബോട്ട് ലിങ് പ്ലാന്റില്‍ ലോറി ഡ്രൈവര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു സമരം പിന്‍വലിച്ചത്.ലോറിയില്‍ ക്ലീനര്‍മാരെ വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ചര്‍ച്ചയില്‍ ക്ലീനര്‍മാരെ വെയ്ക്കാന്‍ തീരുമാനമായി. . ഇതേ തുടര്‍ന്ന് തിങ്കളാഴ്ച്ച രാത്രിമുതല്‍ പ്ലാന്റില്‍ നിന്നും സിലിണ്ടര്‍ നീക്കം പുനരാരംഭിച്ചു. ഈ മാസം 23നകം എല്ലാ ലോറികളിലും ക്ലീനര്‍മാരെ നിയമിക്കുമെന്ന് ലോറി ഉടമകള്‍ അറിയിച്ചു.പാചകവാതക ലോറികളില്‍ സ്ഥിരമായി ക്ലീനര്‍മാരെ നിയമിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ലോറി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. ആറ് ദിവസം നീണ്ടു നിന്ന സമരം മൂലം എട്ട്  ജില്ലകളില്‍ പാചകവാതക ക്ഷാമം രൂക്ഷമായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News