Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:56 am

Menu

Published on February 25, 2014 at 10:38 am

കതിര്‍ മണ്ഡപത്തിലെത്തിയ വധു പ്രസവിച്ചു; അമ്മയ്ക്കും കുഞ്ഞിനും നവവരൻ തുണയായി

bride-gives-birth-to-child-right-during-her-wedding-ceremony

ഭോപ്പാല്‍: ഭോപ്പാലിലെ ദിൻദോർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആണ് സംഭവം.  വിവാഹത്തിനായി കതിര്‍മണ്ഡപത്തിലെത്തിയ വധുവിനെ പ്രസവവേദന അനുഭവപ്പെടുകയും തുടര്‍ന്നു ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു. ആശുപത്രിയിൽ വെച്ച് യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയതായി വരന്റെ വീട്ടുകാർ അറിയിക്കുകയും ചെയ്തു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വരാനായ മാൻ സിങ് ദുർവെ, വിവാഹത്തിനു താൻ തയ്യാറാണെന്നും  കുഞ്ഞിനേയും അമ്മയെയും കൈവിടില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ നാടകീയ സംഭവങ്ങള്‍ക്ക് ഒടുവില്‍ നവവരന്‍ തന്നെ യുവതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇങ്ങനൊരു അവസ്ഥയില്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും രക്ഷിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് മാന്‍ സിങ് പറഞ്ഞത്. അതേസമയം സമൂഹത്തിലെ മുതിര്‍ന്നവര്‍ ഇതിനെ എതിര്‍ക്കുകയും വരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗ്രാമമുഖ്യന്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. വരന്റെ ഈ തീരുമാനത്തിന് പിഴയായി വന്‍ തുകയാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ പിഴയടയ്ക്കാന്‍ താന്‍ തയ്യാറാണെന്നാണ് വരൻ അറിയിക്കുകയും ചെയ്തു. അതേസമയം യുവതി ഗര്‍ഭിണി ആയത് എങ്ങനെയാണെന്നോ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്നോ യുവതി വെളിപ്പെടുത്തിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News