Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:41 am

Menu

Published on December 5, 2014 at 10:55 am

നിയമസഭ മന്ദിരത്തിൻറെ ലിഫ്റ്റ്‌ പൊട്ടി നിലത്ത് വീണു; 3 മന്ത്രിമാർക്ക് പരിക്ക്

broken-down-lift-in-niyamasaba

തിരുവനന്തപുരം:നിയമസഭ മന്ദിരത്തിൻറെ ലിഫ്റ്റ്‌ പൊട്ടി വീണ് മൂന്ന് മന്ത്രിമാർക്ക് പരിക്ക്. വ്യവസായ മന്ത്രി പി. കുഞ്ഞാലിക്കുട്ടി, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവരായിരുന്നു ലിഫ്റ്റിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ നിയമസഭ പിരിഞ്ഞ ശേഷം മടങ്ങുന്നതിനിടെയാണ് ലിഫ്റ്റ്‌ പൊട്ടി വീണത്. ലിഫ്റ്റ് പെട്ടെന്ന് താഴേക്ക് പതിച്ചതിന്റെ ഫലമായുണ്ടായ ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ മാത്രമാണ് മന്ത്രിമാര്‍ക്കുണ്ടായത്.ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കി തിരിച്ചയച്ചു. വി.ആർ കൃഷ്ണയ്യർക്ക് അന്തിമോപചാരം അർപ്പിച്ച് സഭ ഇന്ന് നേരത്തേ തന്നെ പിരിഞ്ഞിരുന്നു. സഭാസമ്മേളനം കഴിഞ്ഞ് നിയമസഭയുടെ നാലാം നിലയില്‍ നിന്നും താഴേക്ക് ലിഫ്റ്റില്‍ പോയതായിരുന്നു മന്ത്രിമാര്‍. ഒന്നാംനിലയിലെത്തിയപ്പോഴാണ് ലിഫ്റ്റ്‌ താഴേക്ക് പതിച്ചത്. പിന്നീട് സെല്ലാറിലെ തറയില്‍ ഇടിച്ചാണ് ലിഫ്റ്റ് നിന്നത്. അറ്റകുറ്റ പണി നടത്താനിരുന്ന ലിഫ്റ്റാണ് പൊട്ടിവീണത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News