Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:57 pm

Menu

Published on April 1, 2015 at 10:23 am

ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

budget-proposal-today

തിരുവനന്തപുരം  :  കേന്ദ്ര – സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍.ഇതോടെ പല അവശ്യ സാധനങ്ങൾക്കും ഇന്ന് മുതൽ വില കൂടും.പുതിയ കേന്ദ്ര ബജറ്റ് പ്രകാരം  പെട്രോളിന്‍െറയും ഡീസലിന്‍െറയും വിലവര്‍ധിപ്പിക്കുന്നതോടെ  മറ്റ് മേഖലകളിലും വില വര്‍ധനക്ക് വഴിയൊരുക്കും.പെട്രോള്‍ ലിറ്ററിന് 67.15 രൂപയും ഡീസലിന് 55.60 രൂപയുമാണ് ഇപ്പോള്‍ വില. ഇതിനുപുറമെ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. ബസ് യാത്രയ്ക്ക് ഇന്‍ഷുറന്‍സ് സെസ് ചുമത്തുന്നതോടെ യാത്രാക്കൂലിയില്‍ 15 രൂപയ്ക്ക് മേലുള്ള ടിക്കറ്റിന് ഒരു രൂപ മുതല്‍ 10രൂപവരെ അധികം നല്‍കേണ്ടിവരും.പുതിയ കണക്ക് പ്രകാരം 15 മുതല്‍ 24 വരെ ഒരു രൂപയും 25 മുതല്‍ 49 വരെ രണ്ടുരൂപയും 50 മുതല്‍ 74 വരെ മൂന്നുരൂപയും 75 മുതല്‍ 99 വരെ നാലുരൂപയും 100ന് മുകളിലെ ടിക്കറ്റുകള്‍ക്ക് 10 രൂപയുമാണ് സെസ് അധികമായി ഈടാക്കുന്നത്. യാത്രക്കൂലി കൂടാതെ ചൂല്‍, സിമന്‍റ്, ശീതള പാനീയങ്ങള്‍, സിഗററ്റ്, ഒരു ലക്ഷത്തിനു മേലുള്ള ഇരുചക്ര വാഹനങ്ങള്‍, ബ്രഷ്, ഇറക്കുമതി ചെയ്ത മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ് എന്നിവയുടെ വില ഉയരും.ഹോട്ടല്‍ ഭക്ഷണം തുടങ്ങി 20ല്‍ അധികം ഇനങ്ങളില്‍ വില വര്‍ധനയുണ്ടാകും. രജിസ്ട്രേഷന്‍,വാറ്റ്, ആഡംബര നികുതി എന്നിവ പ്രകാരമുള്ള സേവനങ്ങളുടെ ഫീസ് വന്‍തോതില്‍ വര്‍ധിക്കുന്നുണ്ട്.രജിസ്ട്രേഷന്‍ സേവനങ്ങള്‍ക്കെല്ലാം നിരക്ക് കൂടും. ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് നല്‍കേണ്ടി വരുന്ന ഈ ഫീസുകളില്‍ പലതും ഇരട്ടിയാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.ഇപ്പോള്‍ത്തന്നെ സംസ്ഥാനത്തു നിത്യോപയോഗ സാധനങ്ങള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ക്കും വില കുതിച്ചു കയറുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News