Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 9:57 am

Menu

Published on May 19, 2014 at 9:44 am

പുതുക്കിയ ബസ്‌ ചാര്‍ജ്‌ വർദ്ധന ഇന്ന് അർദ്ധരാത്രി മുതൽ

bus-fares-hiked-in-kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ബസ്‌ യാത്ര നിരക്കുകൾ ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. സിറ്റി, ഓര്‍ഡിനറി, മൊഫ്യൂസില്‍ സര്‍വീസ് ബസുകളുടെ മിനിമം ചാര്‍ജ് ഇനി മുതൽ ഏഴു രൂപയായിരിക്കും. ഫാസ്‌റ്റ്‌ പാസഞ്ചറുകളില്‍ മിനിമം ചാർജ് പത്തു രൂപയാക്കി.കിലോമീറ്റര്‍ നിരക്കിലും മാറ്റം വരും. സൂപ്പര്‍ ഫാസ്റ്റുകളിൽ 13 രൂപയും സൂപ്പര്‍ എക്സ്പ്രസ്സിൽ 20 രൂപയും ലക്ഷ്വറി, ഹൈടെക് എ.സി, വോള്‍വോ ബസുകളിൽ 40 രൂപയുമാണ് പുതുക്കിയ നിരക്കുകൾ. ഓര്‍ഡിനറി ബസുകളില്‍ അധിക കിലോമീറ്റര്‍ നിരക്ക്‌ 64 പൈസയും സൂപ്പര്‍ എക്‌സ്‌പ്രസിന്റേത്‌ 70-ല്‍നിന്ന്‌ 77 പൈസയായും കിലോമീറ്റര്‍ ചാര്‍ജ്‌ വര്‍ധിപ്പിച്ചു. സൂപ്പര്‍ ഡീലക്‌സ്‌/സെമി സ്ലീപ്പറിന്റേത്‌ 80-ല്‍നിന്ന്‌ 88 പൈസയായും ലക്‌ഷ്വറി/ഹൈടെക്‌ എ.സിയുടേത്‌ ഒരുരൂപയില്‍നിന്ന്‌ 1.10 രൂപയായും വോള്‍വോ ബസുകളുടേത്‌ ഒന്നില്‍നിന്ന്‌ 1.30 രൂപയായും ഫാസ്‌റ്റ്‌ പാസഞ്ചര്‍ സര്‍വീസുകളുടേത്‌ 68 പൈസയും സൂപ്പര്‍ ഫാസ്‌റ്റുകളുടേത്‌ 72 പൈസയുമാണ്‌ വർദ്ധിപ്പിച്ചിട്ടുള്ളത്.വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News