Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:07 am

Menu

Published on April 16, 2015 at 9:35 am

പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി;തലശ്ശേരിയില്‍ ഹര്‍ത്താല്‍

c-p-m-workers-killed-in-bomb-attack-in-panoor

കണ്ണൂര്‍: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി. വടക്കേപൊയിലൂര്‍ പാറയുള്ളപറമ്പത്ത് വള്ളിച്ചാലില്‍ വിനോദന്‍ (36) ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി താലൂക്കില്‍ വൈകിട്ട് ആറ് വരെ സിപിഎം ഹര്‍ത്താല്‍ ആചരിക്കും.വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.  വിഷു ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം ആളുകള്‍ പതിയിരുന്ന് ബോംബ് എറിയുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് വന്നയാളാണ് വിനോദ്.സംഭവത്തിന്  പിന്നിൽ  ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് സി.പി.ഐ.എമ്മിന്റെ ആരോപണം.വിനോദിന്റെ മൃതദേഹം ഇപ്പോള്‍ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News