Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 4:28 am

Menu

Published on July 23, 2014 at 1:12 pm

സംസ്ഥാനത്ത് പുതുതായി 379 പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചു

cabinet-approves-sanctioning-additional-plus-two-batches

തിരുവനന്തപുരം:സംസ്ഥാനത്ത്  പുതുതായി  379 പ്ലസ്‌ ടു  അധിക ബാച്ചുകള്‍ കൂടി  അനുവദിക്കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഇതോടെ ആകെ അനുവദിച്ച ബാച്ചുകളുടെ എണ്ണം 699 ആയി.ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ 131 ഹയര്‍ സെക്കന്‍ഡറി സ്കൂകളുകള്‍ അനുവദിച്ചു. ഇതില്‍ 43എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 88 എയ്ഡഡ് സ്കൂളുകളുമാണ്. ഇതോടെ മുഴുവന്‍ പഞ്ചായത്തുകളിലും പ്ളസ് ടു സ്കൂളുകള്‍ ആയതായി മുഖ്യമന്ത്രി പറഞ്ഞുകൂടാതെ .ഒരു ബാച്ചില്‍ 40 വിദ്യാര്‍ഥികളില്‍ കൂടുതല്‍ ഇല്ലെങ്കില്‍ ആ ബാച്ച് ഇല്ലാതാക്കാനും തീരുമാനമായിട്ടുണ്ട്.അധികബാച്ചുകളിലേക്കുള്ള അധ്യാപകരെ അധ്യാപക ബാങ്കില്‍ നിന്നും നിയമിക്കും. ഗസ്റ്റ് അധ്യാപകരെയും നിയമിക്കും. പുതിയ ബാച്ചുകളിലേക്ക് സ്ഥിരം നിയമനം നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News