Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്‌ക്കോ: മുപ്പതോളം ആളുകളെ കൊന്നു തിന്നുവെന്ന് സംശയിക്കുന്ന ദമ്പതികള്‍ റഷ്യയില്‍ പൊലീസ് പിടിയില്‍. ഇവരുടെ വീട്ടില്‍ നിന്ന് ഉപ്പിലിട്ട മനുഷ്യ ശരീരഭാഗങ്ങളും പരിസരത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി.
റഷ്യയിലെ ക്രസ്നൊദാര്‍ മേഖലയി താമസിക്കുന്ന നതാലിയ ബക്ഷീവ, ഭര്‍ത്താവ് ദിമിത്രി ബക്ഷീവ എന്നിവരെയാണ് റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കി കിടത്തി മുപ്പതോളം പേരെ 1999 മുതല്‍ ദമ്പതികള്‍ കൊന്നു തിന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
റോഡില്‍ നിന്ന് ഒരു വഴിയാത്രക്കാരന് ലഭിച്ച മൊബൈല്‍ ഫോണാണ് ഇവരുടെ ക്രൂരകൃത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത്. വീണ് കിട്ടിയ ഫോണിലെ നടുക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ട യാത്രക്കാരന്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
വെട്ടിമാറ്റിയ മനുഷ്യന്റെ തലയും കയ്യും കയ്യിലേന്തിയും വായില്‍ വെച്ചും പോസ് ചെയ്തുള്ള ദിമിത്രേവിന്റെ സെല്‍ഫിയടക്കം ഒട്ടേറെ ക്രൂരത വെളിവാക്കുന്ന ചിത്രങ്ങളാണ് ഈ ഫോണിലുണ്ടായിരുന്നത്.
ഇതുവരെ പ്രദേശത്ത് നിന്ന് കാണാതായതും മരണപ്പെട്ടതുമായ 30 പേരുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ കൊലപാതകങ്ങളുടെ കുറ്റസമ്മതം ദമ്പതിമാര്‍ നടത്തുകയാണെങ്കില്‍ രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പരമ്പര കൊലയാളികളായിരിക്കും ഇവര്‍.
പ്രതികള്‍ ഇരകളെ തേടിയ രീതിയും കൊലചെയ്ത രീതിയുമൊന്നും ഇതുവരെ പൊലീസ് വെളിപ്പെടുത്തിയട്ടില്ല. എന്നാല്‍ ഇവരുടെ മുറിയില്‍ നിന്ന് നിരവധി മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ഉപ്പിലിട്ട മനുഷ്യ ശരീരങ്ങളും മറ്റും ഇവരുടെ അടുക്കളയില്‍ നിന്ന് കണ്ടെടുത്തു. ഇവരുടെ കൈവശമുള്ള ഫോട്ടോകളില്‍ ഭൂരിഭാഗവും മനുഷ്യമാംസങ്ങളുടെ ചിത്രങ്ങളും മനുഷ്യ ശരീരങ്ങളോടൊപ്പമുള്ള സെല്‍ഫികളും ഉള്‍പ്പെടുന്നു. വെട്ടിമാറ്റപ്പെട്ട തലമുടിയുടെ ശേഖരവും മുറിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഫ്രീസറില്‍ നിന്ന് തലയുടെ അവശിഷ്ടവും കണ്ടെത്തിയെന്നും വീട്ടില്‍ ഒരു ബക്കറ്റില്‍ ചോര കലര്‍ന്ന വെള്ളമുണ്ടായിരുന്നെന്നും ഉപ്പിലിട്ട് സൂക്ഷിച്ച മനുഷ്യന്റെ കൈയടങ്ങിയ ജാര്‍ കണ്ടെടുത്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ പൊലീസ് ഇവരുടെ വീട് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അലങ്കോലമായി കിടക്കുന്ന മുറി ദൃശ്യങ്ങളില്‍ കാണാം. മുറിയിലെ ബെഡ്ഡില്‍ ചിത്രങ്ങള്‍ വാരിവിതറിയിട്ട നിലയിലായിരുന്നു. ഇതില്‍ ഒരു ചിത്രത്തില്‍ പഴങ്ങള്‍ കൊണ്ട് ഗാര്‍നിഷ് ചെയ്ത ഒരു മനുഷ്യന്റെ തലയുടെ ദൃശ്യവും വ്യക്തമാണ്.
ഇതു കൂടാതെ ക്രാസ്നൊദാറിലെ മിലിട്ടറി ഡോര്‍മിറ്ററിയില്‍ താമസക്കാരായിരുന്ന ദമ്പതികള്‍ പട്ടാളക്കാര്‍ക്ക് അവരറിയാതെ അവരുടെ ഭക്ഷണത്തില്‍ മനുഷ്യമാംസം കലര്‍ത്തി നല്‍കിയിരുന്നെന്നും പൊലീസ് പറയുന്നു. മിലിട്ടറി സ്‌കൂളിലെ നഴ്സായി ജോലി ചെയ്യുന്നതിനിടെയായിരുന്നു ഇത്.
Leave a Reply