Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:36 am

Menu

Published on February 1, 2016 at 3:12 pm

സീതയെ ഉപേക്ഷിച്ചതിന് ശ്രീരാമനെതിരെ കേസ്…!

case-against-lord-ram-laxman-filed-in-bihar-court

ബീഹാര്‍:സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ കേസ്‌.സീതാദേവിയെ കൊട്ടാരത്തില്‍ നിന്നും ഇറക്കിവിട്ടത് തെറ്റായിരുന്നുവെന്ന് ആരോപിച്ച് ശ്രീരാമനും സഹോദരന്‍   ലക്ഷ്മണനുമെതിരെ സിവില്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ബിഹാറിലാണ് സംഭവം. ഥാക്കൂര്‍ ചന്ദന്‍ കുമാര്‍ സിങ് എന്ന സീതാമധിയില്‍നിന്നുള്ള അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തത്.അലക്കുകാരന്റെ വാക്കുകള്‍ കേട്ട് ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചു എന്നാണ് പരാതിയില്‍ പറയുന്നു.സീതയെ കാട്ടില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ശ്രീരാമന്‍ വന്യമൃഗങ്ങളും ഉരഗങ്ങളും സസ്തനികളും മാത്രമുള്ള കാട്ടില്‍ എങ്ങനെ തനിച്ചുതാമസിക്കുമെന്ന് ചിന്തിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

ശ്രീരാമനെതിരെ മാത്രമല്ല, സഹോദരന്‍ ലക്ഷ്മണന് എതിരെയും പരാതിയുണ്ട്.സീതയെ കാട്ടില്‍ ഉപേക്ഷിക്കാന്‍ ശ്രീരാമനെ സഹായിച്ചു എന്നതാണ് ലക്ഷമണനെതിരെ സിംഗ് ഉന്നയിക്കുന്ന കുറ്റം. സീതാദേവിയെ കാരണംപോലും പറയാതെ കാട്ടിലേക്ക് നാടുകടത്തിയത് രാമന്‍ മനപൂര്‍വ്വംചെയ്ത പ്രവര്‍ത്തിയല്ലെന്നും സിംഗ് പറയുന്നുണ്ട് . ത്രേതായുഗം മുതല്‍ സീതയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും ത്രേതായുഗത്തിലുള്ള സ്ത്രീകള്‍ക്ക് നീതി ലഭിക്കാത്തിടത്തോളം കാലം കലിയുഗത്തിലെ സ്ത്രീകള്‍ക്കും നീതി ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. ഒരു മതവികാരത്തെയും വ്രണപ്പെടുത്തുകയല്ല തന്റെ ഉദ്ദേശമെന്നും ഇനിയെങ്കിലും സീതയ്ക്ക് നീതി ലഭിക്കേണ്ടത് ആവശ്യമാണെന്നും ചന്ദന്‍കുമാര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News