Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: കോട്ടയത്തെ ക്ഷേത്രത്തിലെ കുംഭകുട ഘോഷയാത്രയ്ക്കിടെ കുരുന്നുകളെ ശൂലം കുത്തി നടത്തിയ സംഭവത്തിൽ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു. കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ നിന്നും പള്ളിപ്പുറത്തേക്ക് നടത്തിയ കുംഭകുടം ഷോയാത്രയ്ക്ക് വേണ്ടിയാണ് കുരുന്നുകളുടെ കവിളില്‍ ശൂലം തറച്ചത്. ശൂലം കുത്തിയ കുട്ടികളെ പൊരിവെയിലത്ത് 3 കിലോമീറ്ററോളം നടത്തിയാണ് പള്ളിപ്പുറത്തെത്തിച്ചത്.മാധ്യമം, കേരള കൗമുദി എന്നീ പത്രങ്ങളില്‍ വന്ന കുട്ടികളുടെ ചിത്രങ്ങള്‍ കണ്ട വായനക്കാരാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയത്.ഇവര്‍ പരാതിചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അറിയിച്ചു.
Leave a Reply