Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:കടകംപളളി ,കളമശ്ശേരി ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ ക്വാര്‍ട്ടേസ് ഉള്‍പ്പെടെ സംസ്ഥാനവ്യാപകമായി സി.ബി.ഐ. റെയ്ഡ്.സലിംരാജിന്റെ ക്വാര്‍ട്ടേഴ്‌സിലും ബന്ധുവീടുകളിലും ഉള്‍പ്പടെ ഇരുപത്തിയഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.കേസുമായി ബന്ധപ്പെട്ട റവന്യൂ രേഖകളും പണമിടപാട് രേഖകളും വ്യാജരേഖകളും കണ്ടെത്തുന്നതിനാണ് തിരച്ചിലെന്നാണ് സൂചന. കടകംപള്ളി, ഉളിയറത്തുഴ വില്ലേജ് ഓഫീസര്‍മാര്‍ അടക്കം കേസില്‍ മൊത്തം 27 പ്രതികളാണുള്ളത്. 450 കോടിയില്‍പ്പരം രൂപ വില മതിക്കുന്ന 44.5 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കടകംപള്ളി ഭൂമിയിടപാട് കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് സലീംരാജ്. സലീംരാജരന്റെ ഭാര്യ ഷംഷാദ് കേസിലെ ഇരുപത്തിരണ്ടാം പ്രതിയാണ്.
Leave a Reply