Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:50 pm

Menu

Published on February 10, 2014 at 9:44 am

സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ ചെന്നൈ റൈനോസിനെ തകര്‍ത്ത് കേരള സ്ട്രൈക്കേഴ്സ് സെമിയില്‍

ccl-4-chennai-rhinos-loses-to-kerala-strikers-by-12-runs

കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ ചെന്നൈറൈനോസിനെ 12 റണ്‍സിന് പരാജയപ്പെടുത്തി അമ്മ കേരള സ്ട്രൈക്കേഴ്സ് സെമിഫൈനലില്‍.കേരളത്തിനെതിരെ 151 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് 6 വിക്കറ്റ്‌ നഷ്ടത്തില്‍ 138 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് അഞ്ച് വിക്കറ്റിന് 150 റണ്‍സ് നേടിയിരുന്നു. ടോസ്‌ നേടിയ കേരള സ്ട്രൈക്കേഴ്സ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.39 പന്തില്‍ ആറു സിക്സറടക്കം 72 റണ്‍സ് നേടിയ അരുണ്‍ ബെന്നിയുടെ പ്രകടനമാണ് കേരളത്തിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 32 റണ്‍സെടുത്ത സന്തോഷ് സ്ളീബയും മികച്ച പ്രകടനം കാഴ്ചവച്ചു. ചെന്നൈ നിരയില്‍ 78 റണ്‍സ് നേടിയ വിക്രാന്ത് തിളങ്ങി. വിഷ്ണു 30 റണ്‍സ് നേടി.കേരളത്തിന്‌ വേണ്ടി വിവേക്‌ ഗോപന്‍, ഷാഫിക് റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ്‌ വീതം നേടി.ബംഗാൾ ടൈഗേസുമായാണ് സെമി ഫൈനൽ മത്സരങ്ങളിൽ സ്ട്രൈക്കേഴ്സ് ഏറ്റുമുട്ടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News