Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജയിലിലെ സിസി ടിവിയിലെ ദൃശ്യങ്ങള്‍ ഏഷ്യനെറ്റ് ന്യൂസ്ചാനലാണ് പുറത്തുവിട്ടത്.കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിന് ഉച്ചകഴിഞ്ഞ് പകര്‍ത്തിയ സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് . 15 മിനിറ്റുനീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ഫായാസും തൊട്ടുപിന്നാലെ പി മോഹനനും വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍നിന്ന് പുറത്തുവരുന്നത് സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.എന്നാല്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി തെളിവുകളില്ല. ടി.പി കൊലക്കേസ് പ്രതികളെ കാണാന്‍ ഫയാസ് ജയിലില്‍ എത്തിയത് നേരത്തെ വിവാദമായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ താന്‍ കണ്ടിട്ടില്ലന്നൊണ് പി. മോഹനന്‍ പറഞ്ഞിരുന്നത്. സംശയമുള്ളവര്‍ക്ക് ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2013 ജൂണ്‍ എട്ടിനാണ് ഫയാസ് ടിപി വധക്കേസിലെ പ്രതികളെ കണ്ടത്.എന്നാല്‍ ഇതിൻറെ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്നായിരുന്നു ജയില്‍ അധികൃതരുടെ വാദം.സംഭവം ചര്‍ച്ചയായതോടെ ഫയാസ് പ്രതികള കണ്ടിട്ടില്ലെന്ന് സിപിഎമ്മും വാദിച്ചു.അതേസമയം വിഷയത്തില്‍ അന്വേഷണം വേണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇതിലും നടപടിയുണ്ടായില്ല.വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആവശ്യപ്പെട്ടു.
Leave a Reply