Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കല്‍പറ്റ: അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് .കോഴിക്കോട് ബെംഗളൂരു ദേശീയ പാതയില്‍ മുട്ടിലില്‍ ആണ് അപകടം നടന്നത്. പോക്കറ്റ് റോഡിലേക്കു കയറാന്‍ ശ്രമിക്കുന്ന സ്‌കൂട്ടറിനെ കാര്‍ ഇടിച്ചിടുന്നതിന്റെ ദൃശ്യങ്ങളാണിത്.വാഹനങ്ങള്‍ ചീറിപാഞ്ഞു പോകുന്ന പാതയില്‍ സ്‌കൂട്ടര്‍ വലതുവശത്തുള്ള പോക്കറ്റ് റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം. എതിര്‍ദിശയില്‍നിന്ന് അമിത വേഗതയില്‍വന്ന കാര്‍ സ്‌കൂട്ടര്‍യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. സ്‌കൂട്ടര്‍ ഓടിച്ച കോട്ടത്തറ സ്വദേശി ഹരിശങ്കര്‍ തെറിച്ചു പോയത് അഞ്ചുമീറ്റര്‍ ഉയരത്തില്‍ 20 മീറ്റര്‍ ദൂരത്തേക്ക്. പരുക്കേറ്റ ഹരിശങ്കര്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.നിയന്ത്രണംവിട്ട കാര്‍ ടിപ്പര്‍ ലോറിയിലും ടിപ്പര്‍ ലോറി ഗുഡ്‌സ് ഓട്ടോറിക്ഷയിലും ഇടിച്ചു. രണ്ടു കാര്‍ യാത്രക്കാര്‍ക്കും ടിപ്പര്‍ ലോറി അപകടത്തില്‍ പരുക്കേറ്റു. ദേശീയപാതയോരത്തെ ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഈ കാഴ്ചകള്‍ പതിഞ്ഞത്.
–
–
Leave a Reply