Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ദുരിതത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. ശ്രീമതി പാര്‍ലമെന്റില്‍ മലയാളത്തില്‍ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.മലയാളത്തിലും കുറച്ച് ഇംഗ്ലീഷിലുമായി ശ്രീമതി ബുധനാഴ്ച നടത്തിയ ശ്രദ്ധക്ഷണിക്കല്‍ പ്രസംഗത്തെ അനുകൂലിച്ചും ഹാസ്യാത്മകമാക്കിയും മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയത്.മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു പ്രസംഗിച്ചത്. ‘വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിക്കാനില്ലത്രേ…’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ വെള്ളപ്പൊക്കത്തിന്റെ ഭീകരത വിവരിച്ചത്. കിടക്കാന്‍ സ്ഥലമില്ല, കുടിക്കാന്‍ വെള്ളമില്ല, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിങ്ങനെ രക്ഷപെടാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലായി കഴിഞ്ഞിരിക്കുന്നു. വെള്ളപ്പൊക്കത്തിനുശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ തമിഴ്‌നാട് വലിയൊരു പ്രതിസന്ധി കൂടി നേരിടാന്‍ പോകുകയാണ്. പകര്‍ച്ചവ്യാധി ഭീഷണി. ഇതൊഴിവാക്കണമെങ്കില്‍ എത്രയും വേഗം നല്ല ഒരു മെഡിക്കല്‍ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട്ടിലേക്ക് അയയ്ക്കണം. എത്രയും വേഗം വെള്ളവും ഭക്ഷണ സാധനങ്ങളും എത്തിക്കണം: ശ്രീമതി ആവശ്യപ്പെട്ടു.അതിനിടെ, പെയ്തിറങ്ങിയ വെള്ളം ഒലിച്ചുപോകാന്‍ ചെന്നൈയില്‍ സംവിധാനമില്ലെന്ന പരാമര്‍ശത്തില്‍ എതിര്‍പ്പുമായി എഴുന്നേറ്റ തമിഴ് എംപിമാരെ സമാശ്വസിപ്പിക്കാന്‍ എംപി പ്രസംഗം ഇംഗ്ലീഷിലേക്കു മാറ്റി. ബഹുമാനപ്പെട്ട അമ്മയും പ്രധാനമന്ത്രിയും ഇപ്പോള്‍ തന്നെ വെള്ളപ്പൊക്ക ദുരന്തം നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണെ്ടന്നു ശ്രീമതി പറഞ്ഞു. ഞങ്ങളുടെ തിരുവനന്തപുരത്തും വലിയ മഴപെയ്താല്‍ വന്‍ വെള്ളക്കെട്ടുണ്ടാകും. വെള്ളപ്പൊക്കവും വരള്‍ച്ചയും നേരിടാന്‍ ശാസ്ത്രീയമായ സംവിധാനമൊരുക്കുകയാണ് വേണ്ടത്. ഏതു ദുരന്തമുണ്ടായാലും അനുഭവിക്കേണ്ടതു സ്ത്രീകളാണെന്നും ശ്രീമതി ചൂണ്ടിക്കാട്ടി. ശ്രീമതിയുടെ പ്രസംഗമെടുത്ത് ആക്ഷേപ ഹാസ്യമുണ്ടാക്കിയവര്‍ക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും വരുന്നുണ്ട്.
–
–
Leave a Reply