Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ജി.എസ്.ടി നടപ്പിലാക്കിയ ശേഷം വില കൂട്ടി സാധനങ്ങള്‍ വില്‍ക്കുന്ന കടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജി.എസ്.ടി നടപ്പാക്കിയതോടെ സംസ്ഥാനത്ത് പല സാധനങ്ങള്‍ക്കും വില കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴി ഇറച്ചിക്ക് വിലകുറയുമെന്നും തിങ്കളാഴ്ച്ചയോടെ 87 രൂപയ്ക്ക് കോഴിയിറച്ചി ലഭ്യമാവുമെന്നും അല്ലെങ്കില്‍ ജനം ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് വില കൂടുതല്‍ വാങ്ങുന്നതിലും സര്‍ക്കാര്‍ ഇടപെടമെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ലൈകോ സ്ഥാപനങ്ങളില്‍ 52 സാധനങ്ങളുടെ വില കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി.എസ്.ടിയുടെ പേരില്‍ വില കൂട്ടാന്‍ അനുവദിക്കില്ല. കൊളളലാഭം ഇതിന്റെ പേരില്‍ ഈടാക്കിയാല്‍ നടപടി എടുക്കും. പരമാവധി വില്‍പ്പന വിലയെക്കാള്‍ ഒരു പൈസ പോലും അധികം നല്‍കരുത്. സിനിമ ടിക്കറ്റിന് വില കൂട്ടുന്നത് തോന്നാസ്യമാണ് തിരുത്തണം. എം.ആര്‍.പിയില്‍ കൂടുതല്‍ വിലയ്ക്ക് വില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നികുതി ഈടാക്കാന്‍ ബാധ്യതയില്ലാത്ത ഹോട്ടലുകളും ജി.എസ്.ടി.യുടെ പേരില്‍ ജനത്തില്‍നിന്ന് നികുതിയെന്നപേരില്‍ പണം ഈടാക്കുന്നുണ്ട്.
കേരളത്തിലാകെ ഏകദേശം 3500 ഹോട്ടലുകളാണ് ഉള്ളത്. ഇതില്‍ 2500 എണ്ണം മാത്രമാണ് വാറ്റ് നിയമപ്രകാരം രജിസ്ട്രേഷന്‍ എടുത്തിരുന്നത്. ജി.എസ്.ടി. പിരിക്കാനും ഇവയ്ക്കുമാത്രമേ അര്‍ഹതയുള്ളൂ.
രജിസ്ട്രേഷന്‍ ഇല്ലാത്ത ഒട്ടേറെ ഹോട്ടലുകളും നികുതിയെന്നപേരില്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതാണ് പരാതികള്‍ വ്യാപകമാകാന്‍ കാരണം. ഈ പണം ഉടമകളുടെ ലാഭത്തിലേക്കാണ് പോകുന്നത്.ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.
Leave a Reply