Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 5:19 pm

Menu

Published on July 3, 2014 at 5:03 pm

ചൈനയിൽ റംസാന്‍ വ്രതാനുഷ്‌ഠാനം നിരോധിച്ചു..!!

china-bans-ramadan-fasting-in-muslim-province

ബീജിങ്:  ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ റമദാന്‍ വ്രതത്തിന് നിരോധനം. മുസ്ലിം വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ളതാണ് വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യ. സിഞ്ചിയാങ്‌ പ്രവിശ്യയ്‌ക്ക് സ്വയംഭരണാധികാരം ഉള്ളതിനാലാണ്‌ ചൈനീസ്‌ അധികൃതര്‍ പ്രത്യേക ഉത്തരവിറക്കി റംസാന്‍ വ്രതം നിരോധിച്ചിരിക്കുന്നത്‌. പ്രാദേശിക സർക്കാരാണ് നോമ്പ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നോമ്പിലും മതപരമായ ചടങ്ങുകളിലും സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും പങ്കെടുക്കരുതെന്ന് നിർദ്ദേശിച്ച് മേഖലയിലെ സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അധ്യാപകർ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും വിദ്യാർത്ഥികൾക്ക് മേൽ മതത്തിന്റെ ചട്ടക്കൂടുകൾ അടിച്ചേൽപ്പിക്കരുതെന്നും സിൻജിയാങ് മേഖലയിലെ സ്‌കൂളുകളിൽ പതിപ്പിച്ച നോട്ടീസുകളിൽ പറയുന്നു. പകല്‍ മുഴുവന്‍ വ്രതമനുഷ്‌ഠിക്കുന്നത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കമ്മ്യൂണിസ്‌റ്റ് ചൈന റംസാന്‍ വ്രതം നിരോധിച്ചിരിക്കുന്നത്‌. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ മേഖലയില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ചൈനയുടെ വിവിധ ഭാഗങ്ങളിലും പ്രവിശ്യയിലും നടക്കുന്ന നിരവധി ആക്രമണങ്ങള്‍ക്കു പിന്നില്‍ ഉയിഗൂര്‍ മുസ്ലിം വിഭാഗക്കാരാണെന്നും ചൈനീസ് ഭരണകൂടവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആരോപിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News