Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 9:20 am

Menu

Published on August 13, 2015 at 9:53 am

ചൈനയിലെ വെയര്‍ഹൌസില്‍ സ്ഫോടനം: 17 മരണം

china-blasts-fireball-from-tianjin-explosions-injures-hundreds-and-kills-at-least-17

ടിയാന്‍ജിന്‍: ചൈനയുടെ വടക്കന്‍ തുറമുഖ നഗരമായ ടിയാന്‍ജിനിലുണ്ടായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 400ലധികം ആളുകള്‍ക്ക് സ്ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്.ബുധനാഴ്ച പ്രാദേശികസമയം രാത്രി പതിനൊന്നരയോടെ ആയിരുന്നു സ്ഫോടനം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുറമുഖത്തിലെ കെട്ടിടങ്ങള്‍ ചിലത് പൂര്‍ണമായി തകര്‍ന്നപ്പോള്‍ ചിലത് ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ തുറമുഖം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.വെയര്‍ഹൗസ് നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ജൂലൈയില്‍ വടക്കന്‍ ഹെബെയ് പ്രവിശ്യയില്‍ വെയര്‍ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയിലും സ്ഫോടനം ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News