Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 5:40 am

Menu

Published on May 15, 2015 at 12:35 pm

അരുണാചലും ജമ്മു കശ്മീരുമില്ലാത്ത ഇന്ത്യയുടെ ഭൂപടവുമായി ചൈനീസ് ചാനൽ

chinese-state-tv-shows-indian-map-without-arunachal-pradesh-and-jammu-kashmir

ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നു ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ ചൈനീസ് വാര്‍ത്താ ചാനലായ സിസിടിവി നല്‍കിയ വാര്‍ത്തയില്‍ കാണിച്ച ഇന്ത്യന്‍ ഭൂപടത്തില്‍  ജമ്മു കശ്മീരും അരുണാചല്‍ പ്രദേശും ഇല്ല. ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ചാനലാണ് അരുണാചലും ജമ്മു കശ്മീരുമില്ലാത്ത ഇന്ത്യയുടെ ഭൂപടം ഉപയോഗിച്ച് വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കത്തിലിരിക്കുന്ന പ്രദേശമാണ് അരുണാചല്‍ പ്രദേശ്. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന മേഖലയാണിത്. എന്നാല്‍, ചൈന അനധികൃതമായി ഇവിടെ കൈയേറ്റം നടത്തുകയാണെന്നാണ് ഇന്ത്യന്‍ ആരോപണം.നേരത്തെ ഇന്ത്യയും ചൈനയും തമ്മില്‍ 1962ല്‍ യുദ്ധം ഉണ്ടായത് ഈ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തിന്റേ പേരിലാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ക്രോസ് ബോര്‍ഡര്‍ വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുകയായതിനാല്‍ അതിര്‍ത്തി പ്രശ്‌നം കഴിഞ്ഞ കുറച്ചു നാളുകളായി തണുത്ത് നില്‍ക്കുകയാണ്.

Chinese state TV shows Indian map without Arunachal Pradesh and Jammu & Kashmir1

Loading...

Leave a Reply

Your email address will not be published.

More News