Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:46 pm

Menu

Published on February 3, 2015 at 2:12 pm

മയക്കുമരുന്ന് കേസ്: നടന്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി

cocaine-case-shine-tom-chacko-named-third-accused

കൊച്ചി:  മയക്കുമരുന്ന് കേസില്‍ യുവനടന്‍   ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി. മോഡല്‍ രേഷ്മ രംഗസ്വാമിയാണ് ഒന്നാം പ്രതി. സഹസംവിധായകയായ െബ്ലസി സിൽവസ്റ്ററാണ് രണ്ടാം പ്രതി.ലഹരിമരുന്നിന്റെ ഉറവിടം അറിയാൻ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. നാളെ മുതൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കോടതിയിൽ അപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.കൊക്കെയ്ന്‍ ലഭിച്ചത് മോഡലായ ഒന്നാം പ്രതി രേഷ്മയുടെ ജീൻസിന്റെ പോക്കറ്റിൽ നിന്നാണെന്ന് ഏഴു ഗ്രാം കൊക്കെയ്ന്‍ ലഭിച്ചതെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറയുന്നു. രേഷ്മയ്ക്കൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഇവർ നാലു പേരും പരസ്പര സഹകരണത്തോടെ കൊക്കെയ്ന്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറയുന്നു. കൊച്ചിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് 10 ഗ്രാം കൊക്കെയ്‌നുമായി ഷൈൻ ടോമും മോഡലുകളുമടക്കം അഞ്ച് പേർ പിടിയിലായത്.കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലാണ് പോലീസ് റൈഡ് നടത്തിയത്. പോലീസെത്തുമ്പോള്‍ ഷൈനും നാലു സ്ത്രീകളും മയക്കുമരുന്ന് ലഹരിയിലായിരുന്നു.എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിന് ജനവരി എട്ടിനാണ് സ്‌മോക്കേഴ്‌സ് പാര്‍ട്ടിയെ കുറിച്ച് രഹസ്യവിവരം ലഭിച്ചത്. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് സംഘം ശനിയാഴ്ച്ച പുലര്‍ച്ചെ നിസാമിന്റെ ഫ്‌ളാറ്റില്‍ മിന്നല്‍പരിശോധന നടത്തിയത്.നേരത്തെ ഗേറ്റ് തുറക്കാന്‍ താമസിച്ചതിന് സെക്യൂരിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഫ്‌ളാറ്റുടമ മുഹമ്മദ് നിസാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News