Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:31 pm

Menu

Published on January 5, 2017 at 5:41 pm

നനഞ്ഞ പുതിയ 500ന്റെ നോട്ട് തുടച്ചതോടെ നിറം മാറി; സെക്യൂരിറ്റി ത്രെഡ്ഡും ഇളകുന്നു

color-of-500-rs-note-comes-out-after-washing

പാലക്കാട്: നോട്ട് നിരോധനത്തിനു പിന്നാലെ പുറത്തിറക്കിയ 500, 2000 നോട്ടുകളെ കുറിച്ചുള്ള പരാതി തീരുന്നില്ല. നനഞ്ഞ പുതിയ 500 ന്റെ നോട്ട് തുടച്ചപ്പോള്‍ നിറം മാറുന്നുവെന്നാണ് പുതിയ പരാതി.

പാലക്കാട് ജില്ലയിലെ കാവശ്ശേരി പഞ്ചായത്തിലെ കഴനി ചുങ്കം ഗഫൂറിന് ചൊവ്വാഴ് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു ലഭിച്ച നോട്ടാണ് ചെറുതായി നനഞ്ഞതോടെ നിറം മാറാന്‍ തുടങ്ങിയത്. വെള്ളം നനഞ്ഞ നോട്ട് തുണികൊണ്ട് തുടച്ചപ്പോഴാണ് നിറം മാറുന്നത് ഇദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രമുള്‍പ്പെടുന്ന ഭാഗത്തെ ചായം മുണ്ടില്‍ പറ്റിപ്പിടിക്കുകയായിരുന്നു. ആര്‍.ബി.ഐ 500 എന്ന് മുദ്രണം ചെയ്തിട്ടുള്ള സെക്യൂരിറ്റി ത്രെഡ്ഡും ഇളകാന്‍ തുടങ്ങിയതോടെ ഇദ്ദേഹം മറ്റ് നോട്ടുകള്‍ തുടയ്ക്കാതെ മാറ്റിവെക്കുകയായിരുന്നു.

നോട്ടിന്റെ നിറം മാറിയതോടെ ആകെ ആശങ്കയിലായ ഗഫൂര്‍ പണം ലഭിച്ച പഞ്ചാബ് നാഷണല്‍ ബാങ്കിനെ സമീപിച്ചു. നോട്ടിന്റെ സില്‍വര്‍ കോട്ടിങ്ങും പൂര്‍ണ്ണമായി ഇളകിയെന്നും പകരംനോട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടെങ്കിലും സെക്യൂരിറ്റി ത്രെഡ്ഡ് ഇളകിയ നോട്ട് സ്വീകരിക്കാന്‍ ബാങ്ക് മാനേജരും ജീവനക്കാരും തയ്യാറായില്ല.

റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ പോയാല്‍ നോട്ട് മാറി നല്‍കും എന്നായിരുന്നു ഇവരുടെ മറുപടിയെന്ന് ഗഫൂര്‍ പറയുന്നു. നിറം മാറിയ നോട്ട് കള്ളനോട്ടാണോ, നല്ല നോട്ടാണോ എന്ന് ബാങ്ക് ജീവനക്കാര്‍ക്കും ഉറപ്പിച്ച് പറയാന്‍ കഴിഞ്ഞില്ല. പുതിയ നോട്ടിനെക്കുറിച്ച് വ്യാപകമായ പരാതി ഉയരുമ്പോഴും പരാതി പരിഹരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവുന്നില്ല.

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന നോട്ടില്‍ എന്തൊക്കെ സംഭവിച്ചാലും സുരക്ഷാസംവിധാനമായ സെക്യൂരിറ്റി ത്രെഡ്ഡ് ഇളകി പോവില്ലെന്നും ഒരു പക്ഷേ കള്ളനോട്ട് ആകാം ഇതെന്നും ബാങ്ക് അധികൃതര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നേരത്തെ മധ്യപ്രദേശില്‍ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയില്‍ നിന്നും കര്‍ഷകന് ലഭിച്ച പുതിയ 2000 രൂപ നോട്ടില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലെന്ന പരാതിയും ഉര്‍ന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News