Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:06 am

Menu

Published on March 2, 2018 at 12:09 pm

പാമ്പുകടിയേറ്റ് കൃഷ്ണമണി പോലും അനങ്ങാതെ 13 വര്‍ഷം; ഒടുവില്‍ സൂരജ് യാത്രയായി

coma-stage-after-snake-bite-sooraj-passed-away

മലപ്പുറം: പാമ്പുകടിയേറ്റ് പഞ്ചേന്ദ്രിയങ്ങളും തകരാറിലായി 13 വര്‍ഷത്തോളം ജീവിച്ച സൂരജ് ഒടുവില്‍ മരണത്തിനു കീഴടങ്ങി. വ്യാഴാഴ്ച രാവിലെയായിരുന്നു 15-കാരനായ സൂരജിന്റെ അന്ത്യം.

മലപ്പുറം ജില്ലയിലെ സിയാംകണ്ടം തളിയില്‍ പുത്തലത്ത് സുബ്രഹ്മണ്യന്റെയും പള്ളിക്കല്‍ കാഞ്ഞിരശ്ശേരി പോക്കാട്ട് രാധയുടെയും മൂന്നാമത്തെ മകനാണ് സൂരജ്.

രണ്ട് വയസുള്ളപ്പോള്‍ വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് സൂരജിന്റെ ഇടതുകാലില്‍ പാമ്പു കടിച്ചത്. എന്നാല്‍ ഇത് ആദ്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കുട്ടി വാവിട്ടു കരയുന്നത് കണ്ട വീട്ടുകാര്‍, കുട്ടിയുടെ കാലില്‍ ഈര്‍ക്കില്‍ തട്ടിയതാണെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ പിന്നീട് മുറിപ്പാടില്‍ കരുവാളിപ്പ് കണ്ടതിനെത്തുടര്‍ന്ന് അടുത്തുള്ള വിഷവൈദ്യനെ കാണിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എത്തിച്ചു. അപ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായി.

ഏതു തരത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്ന് മനസിലാകാത്തതിനാല്‍ പല ആന്റിവെനവും കുട്ടിയില്‍ പരീക്ഷിക്കേണ്ടിവന്നു. 18 ദിവസത്തെ തീവ്രപരിചരണംകൊണ്ടും ബോധം തിരിച്ചുകിട്ടിയില്ല.

രണ്ടുമാസത്തിന് ശേഷം കുട്ടിയെ വീട്ടില്‍വെച്ചുള്ള പരിചരണങ്ങള്‍ക്ക് വിട്ടു. എല്ലാത്തരം ചികിത്സയും പരീക്ഷിച്ചു. ഇതിനിടെ സൂരജിന്റെ ബാല്യവും കൗമാരവുമെല്ലാം കടന്നുപോയി, അവനറിയാതെ.

അത്രയും കാലം ഒന്ന് ചലിക്കാന്‍ പോലുമാകാതെ അബോധാവസ്ഥയില്‍ ഒരേ കിടപ്പായിരുന്നു. സംസാരശേഷിയോ കാഴ്ചശക്തിയോ ഇല്ല. കൃഷ്ണമണികള്‍ പോലും ഇളകിയില്ല. വേദന അറിഞ്ഞില്ല. സന്ധികള്‍ മടക്കാനാവുമായിരുന്നില്ല. കണ്ണീര് വരികയോ ശരീരം വിയര്‍ക്കുകയോ ഉണ്ടായില്ല. മലമൂത്ര വിസര്‍ജനമൊക്കെയും കിടന്ന കിടപ്പില്‍ തന്നെ. ദ്രവ രൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെയാണ് നല്‍കിവന്നത്.

ഒടുവില്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി സൂരജ് യാത്രയായി.

Loading...

Comments are closed.

More News