Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 6:02 pm

Menu

Published on October 17, 2014 at 11:40 am

ചൊവ്വയ്ക്കരികെ വാല്‍നക്ഷത്രം; മംഗള്‍യാന്റെ ഭ്രമണപഥം മാറ്റി

comet-siding-spring-isro-re-positions-its-mars-orbiter

ശ്രീഹരിക്കോട്ട: ചൊവ്വാ ഗ്രഹത്തിന്‍െറ സമീപത്തിലൂടെ കടന്നു പോകുന്ന സൈഡിങ് സ്പ്രിങ് എന്ന വാല്‍ നക്ഷത്രത്തിന്‍റെ പരിധിയില്‍ നിന്ന് ഇന്ത്യന്‍ ഉപഗ്രഹമായ മംഗള്‍യാന്‍റെ ഭ്രമണപഥം  മാറ്റി . ‘സൈഡിങ് സ്പ്രിങ്’ എന്ന് പേരിട്ടിട്ടുള്ള വാല്‍നക്ഷത്രം വരുന്ന ഞായറാഴ്ചയാണ് ചൊവ്വയുടെ 87,000 മൈല്‍ ചുറ്റളവില്‍ എത്തുന്നത്.മാറ്റിയിരിക്കുന്നത്.ഇന്ത്യ അടക്കമുള്ള ചൊവ്വാ ദൗത്യത്തിലേര്‍പ്പെട്ട രാജ്യങ്ങള്‍ ആശങ്കകളോടെയാണ് സൈഡിങ് സ്പ്രിങ്ങിനെ കാണുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ കൂടി കടന്നുപോകുന്ന സൈഡിങ് സ്പ്രിങ് ഉപഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ തീര്‍ക്കുമോ എന്ന ആശങ്കയുണ്ട്. സെപ്റ്റംബര്‍ 24ന് ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന്‍, അമേരിക്കയുടെ മാവേന്‍, മറ്റ് ഉപഗ്രഹങ്ങള്‍ എന്നിവ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉണ്ട്.ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഉള്‍കൊള്ളുന്ന ആന്തര സൗരയൂഥത്തില്‍ പ്രവേശിക്കുന്ന ആദ്യ വാല്‍നക്ഷത്രമാണ് സൈഡിങ് സ്പ്രിങ്. 2013 ജനുവരി മൂന്നിന് റോബര്‍ട്ട് മെക്നോട്ട് എന്ന ജ്യോതി ശാസ്ത്രജ്ഞനാണ് സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രത്തെ കണ്ടെ ത്തിയത്. സെക്കന്‍ഡില്‍ 60 കിലോമീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുന്ന സൈഡിങ് സ്പ്രിങ്ങിന്‍െറ വാല്‍ പതിനായിരക്കണക്കിന് കിലോമീറ്റര്‍ നീണ്ടു കിടക്കുന്നതായാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News