Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:17 am

Menu

Published on July 24, 2014 at 5:14 pm

ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമായി

commonwealth-games-2014-opening-ceremony

ഗ്ലാസ്‌ഗോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്കോട്ട്ലന്‍റിലെ ഗ്ളാസ്ഗോയില്‍ വര്‍ണോജ്ജ്വല തുടക്കം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സെല്‍റ്റിക് ഫുട്‌ബോള്‍ മൈതാനത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്.എലിസബത്ത് രാജ്ഞിയാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ സ്‌കോട്ടിഷ് പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.ആകാശത്ത് വര്‍ണം വിതറി സൈനിക വിമാനങ്ങളും  പറന്നടുത്തു. രാജകീയ വാഹനത്തില്‍ എലിസബത്ത് രാജ്ഞി മൈതാനത്തേക്ക് ഇറങ്ങി. ഇതിനിടെ കോമണ്‍വെല്‍സ് തുടങ്ങുന്നതിനു മുന്നോടിയായി 70 രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയ ക്യൂന്‍സ് ബാറ്റണുമായി മാര്‍ക്ക് ബ്യൂമന്റ് സ്‌റ്റേഡിയത്തിന് പുറത്തെത്തി.20 ഇനങ്ങളാണ് വ്യാഴാഴ്ച മൈതാനത്ത് നടത്തുക. സൈക്ലിങ്ങ്, ജിംനാസ്റ്റിക്,ജൂഡോ,ട്രയാത്‌ലണ്‍,വെയിറ്റ്‌ലിഫ്റ്റിംങ് എന്നീ ഇനങ്ങളില്‍ പുതിയ റെക്കോര്‍ഡ് ഉണ്ടാകും എന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ മത്സരവും വ്യാഴാഴ്ച നടക്കും.  മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ ഘാനയെയാണ്  നേരിടുന്നത്.വനിതാ ഹോക്കിയിലും ഇന്ത്യ വ്യാഴാഴ്ച മത്സരിക്കുന്നുണ്ട്. രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ കാനഡയെ നേരിടും. കൂടാതെ സ്‌ക്വാഷ് മത്സരത്തിലും വെയ്റ്റ് ലിഫ്റ്റിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന പുരുഷ ഹോക്കിയില്‍ ഇന്ത്യ വെയില്‍സിനെ നേരിടും. ട്രാക്കിലെ ആവേശപ്പോരാട്ടമായ അത്‌ലറ്റിക് മത്സരങ്ങള്‍  27 ന് തുടങ്ങും.

Loading...

Leave a Reply

Your email address will not be published.

More News