Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 9:49 am

Menu

Published on October 13, 2014 at 5:03 pm

ശശി തരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കി

congress-all-set-to-initiate-disciplinary-action-against-sasi-tharu

തിരുവനന്തപുരം:  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച കോൺഗ്രസ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ എഐസിസി നടപടി.കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റി. ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് എ.ഐ.സി.സി പുറത്തിറക്കി. എഐസിസി വാര്‍ത്താക്കുറിപ്പില്‍ ആണ് ഇക്കാര്യം അറിയിച്ചത്. എകെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതി ഹൈക്കമാന്‍ഡിനോട് ശുപാര്‍ശ ചെയ്തനുസരിച്ചാണ് നടപടി. തരൂരിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് കെപിസിസി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് അച്ചടക്ക സമിതി ഈ നിഗമനത്തില്‍ എത്തിയത്. തരൂരിനെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമേറിയതാണെന്നും സമിതി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.ശുചിത്വഭാരത പ്രചാരണത്തിന്റെ ഭാഗമാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചതിനോട് തരൂര്‍ നടത്തിയ പ്രതികരണങ്ങളാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. മോദിയെ പ്രശംസിക്കുകയും മോദിയുടെ യജ്ഞത്തില്‍ പങ്കാളിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത തരൂരിന്റെ നടപടി കെ.പി.സി.സിയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനഃസ്ഥിതി പ്രകടിപ്പിക്കുന്ന മോദിയുടെ വാക്കുകള്‍ പ്രതിപക്ഷം അവഗണിച്ചാല്‍ അതു മര്യാദകേടായിരിക്കുമെന്ന് മുന്‍പ് തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News