Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ കഷ്ണങ്ങളായി വെട്ടിനുറുക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദാണ് ഒരു പൊതുയോഗത്തില്‍ വച്ച് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിനെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കുന്നതാണ് മസൂദിന്റെ പരാമര്‍ശം.വിവാദ പ്രസ്താവനയുടെ വീഡിയോ പുറത്തുവന്നതോടെ രാഷ്ടീയ പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസിനെതിരെ പുറത്തുവന്നിരിക്കയാണ്. ഉത്തര്‍പ്രദേശല്ല ഗുജറാത്ത്. ഗുജറാത്തില്‍ നാല് ശതമാനം മുസ്ലീങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ , ഉത്തര്‍പ്രദേശില്‍ 22 ശതമാനം മുസ്ലീങ്ങളുണ്ട്. മോഡിക്കെതിരെ എങ്ങനെ പോരാടണമെന്ന് എനിക്കറിയാം. മോഡിയെ ഞാന്‍ തുണ്ടം തുണ്ടമാക്കും ഇമ്രാന്‍ മസൂദ് പൊതുയോഗത്തില്‍ പറഞ്ഞു. എന്നാല്‍ പ്രസംഗം വിവാദമായതോടെ മസൂദ് മാപ്പുപറഞ്ഞിട്ടുണ്ട്. ഇതൊരു പഴയ വീഡിയോ ആണെന്നും മോഡിയെ ഒരുപാഠം പഠിപ്പിക്കുക മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നുമാണ് മസൂദിന്റെ വാദം. ഗുജറാത്ത് കലാപത്തെക്കുറിച്ച് മോഡി ക്ഷമാപണം നടത്തിയാല്‍ മാത്രമേ ഈ പ്രസംഗത്തിന്റെ പേരില്‍ താന്‍ ക്ഷമാപണം നടത്തുകയുള്ളൂവെന്നും മസൂദ് പറഞ്ഞു. പ്രസംഗത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.
Leave a Reply