Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 1:43 pm

Menu

Published on January 23, 2016 at 9:22 am

മുൻ എംപി എ.സി. ജോസ് അന്തരിച്ചു

congress-leader-ac-jose-passes-away

കൊച്ചി: മുൻ എംപിയും കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന എ.സി. ജോസ്  (79)  അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ പത്രാധിപനാണ്. 1937 ഫെബ്രുവരി അഞ്ചിനു എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലാണ് എ.സി. ജോസിന്റെ ജനനം. എല്‍.എല്‍.ബി, എം.എല്‍ നിയമബിരുദങ്ങള്‍ നേടി. കെ.എസ്.യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് എത്തിയത്. പിന്നീട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ്, കൊച്ചി മേയര്‍, യു.എന്‍ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി എന്നി സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചു.മൂന്നു തവണ ലോക്‌സഭാംഗമായിട്ടുള്ള അദ്ദേഹം നാലു മാസം നിയമസഭാ സ്പീക്കറായും പ്രവര്‍ത്തിച്ചു. ഭാര്യ ലീലാമ്മ. നാല് മക്കളുണ്ട്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളിയിൽ.

Loading...

Leave a Reply

Your email address will not be published.

More News