Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:45 am

Menu

Published on January 31, 2014 at 1:01 pm

തൻറെ ലേഖനം വിവാദമാക്കണമെന്ന് അബ്‌ദുള്ളക്കുട്ടി മാധ്യമ പ്രവര്‍ത്തകനോട് പറയുന്ന ശബ്‌ദരേഖ പുറത്ത്

controversial-phone-call-of-ap-abdullakkutty-revealed

തിരുവനന്തപുരം: തൻറെ  ലേഖനം വിവാദമാക്കണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ അബ്‌ദുള്ളക്കുട്ടി മാധ്യമപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്‌ദരേഖ പുറത്ത്.കൈരളി പീപ്പിള്‍ചാനലാണ് ഈ വാർത്ത പുറത്തുവിട്ടത്. മണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന ജസീറക്കെതിരെ ചന്ദ്രികയില്‍ എഴുതിയ ലേഖനമാണ് വിവാദമാക്കി തരണമെന്ന് അബ്‌ദുള്ളക്കുട്ടി മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെടുന്നത്. പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ ഏതെങ്കിലും നിലവാരമില്ലാത്തെ പരിസ്ഥിതി പ്രവര്‍ത്തകനെ കൊണ്ട് തന്നെ തെറി വിളിപ്പിച്ചാല്‍ ലേഖനം വിവാദമായിക്കൊള്ളുമെന്നും, അബ്ദുള്ളക്കുട്ടിയുടെ ലേഖനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് എന്നു പറഞ്ഞ് വാര്‍ത്ത നല്‍കുകയും വേണമെന്നും എം എല്‍ എ ആവശ്യപ്പെടുന്നു. ലേഖനം വിവാദമാകുമ്പോള്‍ അതില്‍ താന്‍ എഴിതിയിരിക്കുന്ന ഭാഗങ്ങള്‍ വാര്‍ത്തയില്‍ ഉദ്ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ചന്ദ്രികയില്‍ അബ്ദുള്ളക്കുട്ടി എം.എല്‍.എ എഴുതിയ ലേഖനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അബ്ദുള്ളക്കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമായിരുന്നു.പേരു പറഞ്ഞു കൊണ്ടാണ് അബ്‌ദുള്ളക്കുട്ടി ഇക്കാര്യം മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെടുന്നത്.കടല്‍തീരത്തെ മണലെടുപ്പിനെതിരെ ജസീറ നടത്തുന്ന സമരത്തെ അബ്ദുള്ളക്കുട്ടി തുടക്കം മുതലേ വിമര്‍ശിക്കുന്നതാണ്. അബ്ദുള്ളക്കുട്ടിയുടെ ഈ നിലപാടും ചന്ദ്രികയില്‍ എഴുതിയ ലേഖനവും പിന്നീട് വലിയ വിവാദമായിരുന്നു.

Loading...

Comments are closed.

More News