Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മു: വനിതാ കോണ്‍സ്റ്റബളിന്റെ മടിയിലിരുന്ന പോലീസുകാരൻറെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.രജൗരി ജില്ലയിലെ ബുധല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം.സ്‌പെഷ്യല്‍ പോലീസിലെ വനിതാ ഉദ്യോഗസ്ഥയുടെ മടിയിലാണ് ഉദ്യോഗസ്ഥന്‍ കയറിയിരുന്നത്.ഇരുവരും ഒരുമിച്ചുള്ള ചിത്രം വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പരന്നു.വനിതാ ഉദ്യോഗസ്ഥയെ ഇരുത്തിയ ശേഷം ഹെഡ് കോണ്‍സ്റ്റബിളായ സക്കീര്‍ ഹുസൈനാണ് മടിയിലിരുന്നത്.ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ വിവാദമായി.ഇതോടെ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഓഗസ്തിലാണ് സംഭവം നടന്നത്.വനിതാ പോലീസുകാരിക്കെതിരേയും നടപടിയുണ്ടായേക്കും.പോലീസ് സ്‌റ്റേഷനില്‍ നടന്ന സംഭവം വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് .സ്‌റ്റേഷനിലെ മറ്റു ജീവനക്കാരെയും മൊഴിയെടുത്ത് അന്വേഷണം നടത്തും.
Leave a Reply