Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:42 am

Menu

Published on August 6, 2016 at 8:53 am

ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിനെ വയര്‍ലെസ് സെറ്റു കൊണ്ട് അടിച്ച് വീഴ്ത്തി;പൊലീസുകാരന് സസ്‌പെൻഷൻ

cop-strikes-two-wheeler-riders-head-during-helmet-hunt

കൊല്ലം: ഹെല്‍മറ്റ് ധരിക്കാത്ത യാത്രികനെ പൊലീസ് വയര്‍ലെസ്  സെറ്റുകൊണ്ടടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍.എ.ആർ ക്യാമ്പിലെ മാഷ് ദാസിനെയാണ് അന്വേഷണ വിധേയമായി സിറ്റി പൊലീസ് കമീഷണർ സസ്പെൻഡ് ചെയ്തത്.കുട്ടിയുമായി ബൈക്കിൽ യാത്ര ചെയ്ത കൊല്ലം സ്വദേശി സന്തോഷ് ഫെലിക്സി (34)ന്‍റെ തലക്ക് വയർലസ് സെറ്റ് കൊണ്ടാണ് പൊലീസുകാരൻ അടിച്ചത്. ചെവിക്ക് മുകളിൽ ഗുരുതര പരിക്കേറ്റ സന്തോഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുമായി ബൈക്കില്‍ പോകുകയായിരുന്ന കൊല്ലം കടപ്പാക്കട സ്വദേശി സന്തോഷിനെ, വാഹന പരിശോധനക്കിടെ ട്രാഫിക് സിവില്‍ പൊലീസ് ഓഫീസറായ മാഷ് ദാസ് വയര്‍ലെസ് സെറ്റ് കൊണ്ടു അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് റോഡില്‍ വീണ സന്തോഷിന്റെ തല പൊട്ടിയിരുന്നു. സംഭവം നടന്നയുടന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടി രക്ഷപെട്ടു.സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ സ്ഥലത്ത് തടഞ്ഞു വെച്ചിരുന്നു. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കുറ്റക്കാരനായ പൊലിസുകാരനെതിരെ നടപടിയെടുക്കാമെന്ന ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News