Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : നടി മഞ്ജു വാര്യരെ ഫേസ്ബുക്കില്‍ അപമാനിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തൃപ്പുണിത്തുറ എ ആര് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ റെജിയെ സസ്പെന്‍ഡ് ചെയ്തു. മഞ്ജു വാര്യരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. മഞ്ജു നല്കിയ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം ഹൈ ടെക് സെല്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ റെജിയുടെ പങ്ക് വ്യക്തമായത്. മഞ്ജുവിനൊപ്പമുള്ള ഫോട്ടോ മറ്റൊരു നടന് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തതിന് കീഴെ, പൊലീസുകാരന് അപമാനകരമായ കമന്റ് ഇടുകയായിരുന്നു.ഇത്തരമൊരു പ്രൊഫൈല്‍ നിന്നും വന്ന കമന്റിനെതിരെ മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡിജിപി കൊച്ചി പോലീസ് കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ടു തേടുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്.