Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:08 am

Menu

Published on July 9, 2014 at 10:40 am

വയറുവേദന കാരണം പരിശോധന നടത്തി; കണ്ടെത്തിയത് 6 മാസം മുൻപ് ഓപ്പറേഷൻ നടത്തിയപ്പോൾ അകപ്പെട്ട ഒരു റോൾ കോട്ടൻ തുണി

cotton-roll-left-inside-stomach-during-surgery

നോയ്ഡ : വയറുവേദന കാരണം പരിശോധന നടത്തി; കണ്ടെത്തിയത് 6 മാസം മുൻപ് ഓപ്പറേഷൻ നടത്തിയപ്പോൾ അകപ്പെട്ട ഒരു റോൾ കോട്ടൻ തുണി. സാകേത് സ്വദേശിയായ നമ്രത ഭാർഗവ എന്ന മുപ്പത്തിമൂന്നുകാരിക്കാണ് ഈ ദുർവിധിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 22ന് നോയ്ഡയിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു നമ്രതയ്ക്ക് സിസെറിയൻ നടത്തിയത്. ഡോക്ടർ മോണിക വാധവന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. അത് കഴിഞ്ഞ് നാലാം ദിവസം നമ്രതയെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കുഞ്ഞുമായി വീട്ടിൽ എത്തി ദിവസങ്ങൾ കഴിഞ്ഞും വേദന വിട്ടുമാറതെയായി. എന്നാൽ ഇതു ഓപ്പറേഷൻ നടത്തിയതിന്റെ സാധാരണ വേദനയാകും എന്ന് നമ്രത കരുതി അതിനെ അത്ര കാര്യമാക്കിയില്ല. എന്നാൽ നാളുകൾ പലതു കഴിഞ്ഞപ്പോൾ വേദന സഹികെടാൻ തുടങ്ങി. മാത്രമല്ല ശരീരം ക്ഷീണിക്കുന്നതായും തുടരെ തുടരെ ചർദ്ദിക്കുന്നതായും കൂടി കാണാൻ തുടങ്ങിയപ്പോൾ നമ്രതയെ നോയ്ഡയിലെ കൈലാശ് ഹോസ്പിറ്റലിൽ വിദഗ്ദ ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു. പരിശോധനയിലാണ് വയറിനുള്ളിൽ സാമാന്യം വലിയ ഒരു തുണി കണ്ടെത്തിയത്. അങ്ങനെ സാകേതിലെ മാക്സ് ഹോസ്പിറ്റലിൽ ജൂണ്‍ 28ന് അഡ്മിറ്റ്‌ ചെയ്തു. ശേഷം ജൂണ്‍ 30ന് ഓപറേഷൻ നടത്തി തുണി എടുത്തു മാറ്റുകയായിരുന്നു എന്ന് നമ്രതയുടെ ഭർത്താവ് അമുൽ ഭാർഗവ പറഞ്ഞു. ഇതേ തുടർന്ന് നമ്രതയുടെ കാലിനും കൈകൾക്കും അണുബാധയേറ്റതിനാൽ കുറച്ചു ദിവസത്തേക്ക് നമ്രതയെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്.
അണുബാധ കൂടുതൽ അവയവങ്ങളിലെക്ക് പടരുന്നത്‌ തടയാനായി ഇനിയും ഒരു ഓപ്പറേഷൻ കൂടി നടത്തേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News