Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:24 pm

Menu

Published on August 12, 2014 at 2:41 pm

രക്ഷാബന്ധന്‍ ദിനത്തില്‍ 19 കാരിയെ സഹോദരനും കൂട്ടുകാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

cousin-rapes-sister-on-the-pious-occasion-of-rakshabandhan-in-chhattisgarh

റായ്പൂര്‍: രക്ഷാബന്ധന്‍ ദിനത്തില്‍ 19 കാരിയെ  സഹോദരനും കൂട്ടുകാരും ചേർന്ന്  കൂട്ടബലാത്സംഗം ചെയ്തു. ചത്തീസ്ഗഢിലെ റായ്പൂരിലെ കുങ്കുരി ബ്ലോക്കിലാണ് 19 കാരിയായ ആദിവാസി പെണ്‍കുട്ടി കസിന്‍ ബ്രദറിന്റെയും കൂട്ടുകാരുടെയും ആക്രമണത്തിന് ഇരയായത്. ജനു, കൂട്ടുകാരായ രോഹിത്, നീരജ് എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ബന്ധുവീട്ടില്‍ നിന്നും തിരിച്ചുവരുന്നതിനിടെ മൂന്നംഗസംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ ബൈക്കിലാണ് ജനു ഇവരെ കടത്തിക്കൊണ്ടുപോയത്. ജനുവിന്റെ കൂട്ടുകാരന്‍ നീരജിന്റെ ബന്ധുവീട്ടില്‍ വെച്ചായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മദ്യം നല്‍കി അവശനിലയിലാക്കിയ ശേഷം ജനുവും കൂട്ടുകാരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി അബോധാവസ്ഥയിലായതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. രാത്രി ബോധം തിരിച്ചുകിട്ടിയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News