Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:00 pm

Menu

Published on August 11, 2015 at 11:09 am

സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധം ഇന്ന് ;25 ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കും

cpi-m-to-protest-price-rise-in-kerala

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ  സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം ഇന്ന്.  കാസര്‍ഗോഡ് മഞ്ചേശ്വരം മുതല്‍ രാജ്ഭവന്‍ വരെ ആയിരം കിലോമീറ്റര്‍ നീളത്തില്‍  25 ലക്ഷം പ്രവര്‍ത്തകരാണ് പ്രതിരോധ സമരത്തില്‍ അണിനിരക്കുക. വിലക്കയറ്റം, കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച, അഴിമതി എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സിപിഎമ്മിന്റെ പ്രതിഷേധം.മഞ്ചേശ്വരത്ത് പൊളിറ്റ് ബ്യൂറോ മെംബര്‍ എസ്. രാമചന്ദ്രന്‍ പിളള ആദ്യ കണ്ണിയാകുന്ന ജനകീയ പ്രതിരോധത്തില്‍ 4.50ന് കൈകോര്‍ത്ത് നിന്ന് എല്ലാവരും പ്രതിജ്ഞയെടുക്കും. രാജ്ഭവന് മുന്നില്‍ നടക്കുന്ന സമരത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, പിബി അംഗം പിണറായി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കാസര്‍കോട് പി. കരുണാകരന്‍, കണ്ണൂര്‍  ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വയനാട്  ടി.പി. രാമകൃഷ്ണന്‍, കോഴിക്കോട്  എളമരം കരീം, വി.വി. ദക്ഷിണാമൂര്‍ത്തി, മലപ്പുറം  എ. വിജയരാഘവന്‍, പാലക്കാട്  എ.കെ. ബാലന്‍, തൃശൂര്‍  ബേബിജോണ്‍, എറണാകുളം  എം.എ. ബേബി, എം.സി. ജോസഫൈന്‍, ഇടുക്കി  എം.എം. മണി, കോട്ടയം  വൈക്കം വിശ്വന്‍, ആലപ്പുഴ  ടി.എം. തോമസ് ഐസക്, പത്തനംതിട്ട  കെ.ജെ. തോമസ്, കൊല്ലം  പി.കെ. ഗുരുദാസന്‍, എം.വി. ഗോവിന്ദന്‍, തിരുവനന്തപുരം  സീതാറാം യെച്ചൂരി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരാണ് വിവിധ ജില്ലകളില്‍ നേതൃത്വം നല്‍കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News