Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുച്ചിറപ്പള്ളി :മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ പി.ബി അംഗവുമായ ആര്‍.ഉമാനാഥ് അന്തരിച്ചു. രാവിലെ 7.50 ഓടെ തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലായിരുന്നു അന്ത്യം. ആരോഗ്യ നില തൃപ്തികരമാല്ലാത്തതിനാൽ ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1922 ല്‍ കോഴിക്കോട്ട് ജനിച്ച ഉമാനാഥ് പഠനകാലത്ത് മദ്രാസ്സിലേക്ക് താമസംമാറി.
രണ്ട് പ്രാവശ്യം പുതുക്കോട്ടൈ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സി.പി.ഐ എമ്മിൻറെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു.1940 ല്‍ മദ്രാസ് ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് ഉമാനാഥ് മൂന്നു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.സി.പി.എമ്മിലെ മലയാളികളായ നേതാക്കളില്‍ പ്രഗല്‍ഭനായിരുന്ന ഉമാനാഥ് ഭീകര സംഘടനയായ എല്‍.ടി.ടിക്ക് എതിരെയും ശ്രീലങ്കയില്‍ തമിഴ് വംശജര്‍ നേരിടുന്ന വിവേജനത്തിനെതിരെയും നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു.പരേതയായ പാപ്പ ഉമാനാഥ് ഭാര്യയാണ്.യു. വാസുകി, യു. നിര്‍മല്‍റാണി എന്നിവർ മക്കളാണ്.
Leave a Reply