Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:30 am

Menu

Published on June 5, 2013 at 4:53 am

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

cpim-state-secretariat-meet-today

തിരുവനന്തപുരം: ലുലു മാള്‍, ബോള്‍ഗാട്ടി വിവാദങ്ങളുടെയും വി.എസിന്ടെ പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിന്ടെയും പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്.പ്രതിപക്ഷ നേതാവിന് മൂന്ന് പുതിയ പേഴ്സനല്‍ സ്റ്റാഫിനെ കണ്ടത്തൊനുള്ള ചര്‍ച്ചയാവും പ്രധാന അജണ്ട. പ്രസ് സെക്രട്ടറി, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി, പേഴ്സനല്‍ അസിസ്റ്റന്‍റ് എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്. ലുലുമാള്‍, ബോള്‍ഗാട്ടി വിഷയങ്ങളിലെ നിലപാടിനെച്ചൊല്ലി എറണാകുളം ജില്ലാ കമ്മിറ്റിയും വി.എസ്.അച്യുതാനന്ദനും പാലോളി മുഹമ്മദ് കുട്ടിയും വ്യത്യസ്ത നിലപാടെടുത്തതിന് മറുപടിയായി കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എം.എം. ലോറന്‍സ് അടക്കമുള്ള ഒരു വിഭാഗത്തിന് ബോള്‍ഗാട്ടിയില്‍ ഭൂമി പാട്ടത്തിന് നല്‍കിയത് ഉള്‍പ്പെടെ വിഷയങ്ങളില്‍ കര്‍ശന നിലപാട് എടുക്കണമെന്ന അഭിപ്രായമാണുള്ളത്. ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റിയുടെ നിലപാടടക്കം സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News