Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍കോട്: കാസര്‍കോട് സീതാം ഗോളിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ശാന്തിപ്പള്ളം ഗോപാലകൃഷ്ണ ഹാളിനടുത്ത് താമസിക്കുന്ന പി. മുരളീധരനാണ് (34) കുത്തേറ്റ് മരിച്ചത്. സി.പി.എം ശാന്തിപ്പള്ളം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗവുമാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സീതാംഗോളി അപ്സര മില്ലിനടുത്താണ് സംഭവം. രണ്ട് ബൈക്കുകളിലായത്തെിയ സംഘം മുരളീധരന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സുഹൃത്ത് മഞ്ജുനാഥ ഓടിരക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സി.പി.എം. ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നെറ്റിയിലും നെഞ്ചിലുമാണ് മുരളിക്ക് കാര്യമായി വെട്ടേറ്റത്. കുമ്പള സഹകരണാസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രണ്ടു ബൈക്കുകളിലായെത്തിയ നാലുപേരാണ് ആക്രമിച്ചതെന്ന് രക്ഷപ്പെട്ട മഞ്ജുനാഥ് പറഞ്ഞു. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്തു. മുമ്പ് കുമ്പള ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്നു മുരളി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്കു കൊണ്ടുപോയി.ഭാര്യ: രഞ്ജിനി. എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്. അച്ഛന്‍: രാമന്‍കുട്ടി. അമ്മ: പരേതയായ ജാനകി. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, വേണുഗോപാലന്‍, വിശ്വനാഥന്‍, ഇന്ദിരാദേവി, ബിന്ദു.
Leave a Reply