Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:58 pm

Menu

Published on September 7, 2015 at 10:49 am

ഗുരുദേവനെ കുരിശിലേറ്റി സി പി എം ; പ്രതിഷേധവുമായി എസ് എൻ ഡി പി

cpm-to-celebrate-sri-krishna-jayanthi-in-kannur

കണ്ണൂര്‍: സിപിഐഎം നടത്തിയ ബാലസംഘം ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യം വിവാദമാകുന്നു. . സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ പ്രതിഷേധവുമായി പ്രതിഷേധവുമായി ബിജെപിയും എസ്എന്‍ഡിപിയും രംഗത്തെത്തിയിട്ടുണ്ട്. സിപിഎം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂവോട് നടത്തിയ ഘോഷയാത്രയിലാണു വിവാദ നിശ്ചല ദൃശ്യം ഇടംപിടിച്ചത്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവിയുടുത്ത രണ്ടുപേര്‍ ചേര്‍ന്നു കുരിശില്‍ തറക്കുന്നതാണു ദൃശ്യം. കുരിശിനു മുകളില്‍ ത്രിശൂലവും ദൃശ്യത്തിലുണ്ട്.ഗുരുവിനെ കാവിധാരി കഴുത്തില്‍ കത്തി വച്ചു വധിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു നിശ്ചലദൃശ്യത്തിന്റെ ഫോട്ടോയും സിപിഎം പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ ഘോഷയാത്രയില്‍നിന്നുള്ളതാണ് ഈ ദൃശ്യവുമെന്നും പറയപ്പെടുന്നു.ശ്രീനാരായണ ഗുരുവിനെ സിപിഐഎം അധിഷേപിച്ചെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച യൂദാസുകളായി സിപിഎം മാറി. അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ സിപിഐഎം എന്തും ചെയ്യുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ജില്ലയിലെ ബാലസംഘം ഘോഷയാത്രകളില്‍ ശ്രീനാരായണ ഗുരുവിനെ ആക്ഷേപിച്ചുള്ള ഒരു ദൃശ്യവും ഉണ്ടായിരുന്നില്ലെന്നും ഇതു സംബന്ധിച്ചു സമൂഹമാധ്യമങ്ങളിലൂടെ നുണപ്രചാരണം നടത്തുന്നതു പ്രതിഷേധാര്‍ഹമാണെന്നും സിപിഐഎം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News