Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 4:52 am

Menu

Published on August 29, 2014 at 3:39 pm

യൂറോപ്പിലെ മികച്ച താരത്തിനുള്ള യുവേഫാ പുരസ്‌ക്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

cristiano-ronaldo-wins-uefas-best-player-in-europe-award

മൊണാക്കോ: മികച്ച യൂറോപ്യന്‍ താരത്തിനുള്ള യുവേഫാ പുരസ്‌കാരം റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ബയേണ്‍മ്യൂണിക്കിന്‍െറ ഹോളണ്ട് താരം ആര്യന്‍ റോബനെയും ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെയും പിന്തള്ളിയാണ് റൊണാള്‍ഡോ  പുരസ്കാര ജേതാവായത്.കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ 17 ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ മാഡ്രിഡ് കിരീടം നേടിയിരുന്നു. 54 സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്ത വോട്ടെടുപ്പിലൂടെയാണ് യൂറോപ്പിലെ മികച്ച താരത്തെ കണ്ടെത്തിയത്. 2011ല്‍ മെസിയും 2012ല്‍ ഇനിയസ്റ്റയും 2013ല്‍ ഫ്രാങ്ക് റിബറിയുമാണ് ഈ പുരസ്ക്കാരം നേടിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News