Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:51 pm

Menu

Published on December 2, 2013 at 12:08 pm

കലഭാവാൻ മണിയ്ക്കെതിരെ നോട്ടീസ്;22 പവന്റെ വള കണ്ടുകെട്ടും

customs-notice-to-actor-mani

നെടുമ്പാശ്ശേരി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയാതിനും രേഖകളില്ലാതെ സ്വർണം കൊണ്ടുവന്നതിനും നടൻ കലാഭവൻ മണിക്ക് കസ്റ്റംസ് നോട്ടീസ് അയയ്ക്കും.മണി കൈയിലിട്ടിരുന്ന വള 22കാരറ്റ് സ്വര്‍ണമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി അധികൃതര്‍ പറയുന്നു.കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മണിയുടെ കഴുത്തില്‍ സ്വര്‍ണച്ചെയിനും കയ്യില്‍ വളയുമുണ്ടായിരുന്നു.പരിശോധനയുടെ ഭാഗമായി വള സ്വര്‍ണമാണോ എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ മണി തട്ടിക്കയറിയതും വാര്‍ത്തയായി.സ്വര്‍ണമാണോയെന്ന് പരിശോധിച്ചോളൂ എന്ന പറഞ്ഞ് മണി വള അവിടെ ഊരിവച്ച് പോയി.പരിശോധനയില്‍ വള 181ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വര്‍ണമാണെന്ന് കണ്ടെത്തി.വളയ്ക്ക് 5,13,000 രൂപ വിലവരും.മണിയുടെ കഴുത്തില്‍ സ്വര്‍ണമാലയുണ്ടായിരുന്നുവെന്നും അത് പരിശോധിക്കാനായില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.വിദേശത്ത് ആറുമാസം തങ്ങിയവര്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരാനാകൂ.പുരുഷന്മാര്‍ക്ക് 50,000 രൂപയുടെ സ്വര്‍ണം നികുതിയില്ലാതെയും ഒരു കിലോ സ്വര്‍ണം നികുതിയടച്ചും കൊണ്ടുവരാം.മണി ആറുമാസം തങ്ങിയിട്ടില്ല എന്നു തെളിഞ്ഞിട്ടുണ്ട്.വിദേശത്തേക്ക് പോകുമ്പോള്‍ കൈവശം സ്വര്‍ണമുണ്ടെങ്കില്‍ അതിന്റെ മൂല്യം വെളിപ്പെടുത്തി കയറ്റുമതി സര്‍ട്ടിഫിക്കറ്റ് വാങ്ങണം.തിരികെ വരുമ്പോള്‍ ഇത് കസ്റ്റംസ് മുമ്പാകെ ഹാജരാക്കുകയും വേണം.മണിയുടെ പക്കല്‍ ഈ സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നു.ഇതേത്തുടര്‍ന്നാണ് വള സര്‍ക്കാറിലേക്ക് കണ്ടുകെട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.അതേസമയം വള വര്‍ഷങ്ങളായി തന്റെ കയ്യിലുള്ളതാണെന്നും അഞ്ചര പവന്‍ മാത്രമെ അതില്‍ സ്വര്‍ണമായുള്ളൂവെന്നുമാണ് മണിയുടെ പ്രതികരണം.വള പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് ഊരിക്കൊടുക്കുക മാത്രമാണ് ചെയ്‌തെന്നും മണി പറഞ്ഞു.ഏഴുമാസം മുമ്പ് അതിരപ്പള്ളിയില്‍ വാഹനപരിശോധന നടത്തിയ വനംവകുപ്പുദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി ആരോപിച്ച് മണിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News